നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ബി എം എ സെക്ഷനിലെ ജീവനക്കാരന്‍ പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ആണ് ജീവനൊടുക്കിയത്.  എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നെടുംബാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരന്‍ സുരേഷിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എയര്‍ ഇന്ത്യ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും കണ്ടത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാനസിക പീഡനം തുടര്‍ന്നു വരികയാണെന്ന് സുരേഷിന്റെ സുഹൃത്തും സഹജീവനക്കാരനുമായ ഷിബു ആരോപിക്കുന്നു.

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ബി എം എ സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായ സുരേഷ് പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശിയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration