പുഴയിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് മാതൃകയായി ഒരു പത്താം ക്ലാസുകാരി. കോട്ടയം ഞീഴൂർ സ്വദേശി ലയ മരിയ ബിജുവാണ് മഴയിൽ ഒഴുകി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നീക്കം ചെയ്തത്. മന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ള പ്രമുഖർ ലയയുടെ പ്രവർത്തിയെ അഭിനന്ദിച്ചു.
Also read:കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കനാലില്‍ കക്ക വാരാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മനുഷ്യർ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് മഴവെള്ളത്തിൽ ഒഴുകിയെത്തി പുഴയെ ഇങ്ങനെ മലിനമാക്കിയത്. പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പലയിടത്തും കുമിഞ്ഞ് കൂടിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരെയും കാത്തു നിൽക്കാതെ കോട്ടയം ഞീഴൂർ സ്വദേശിയായ 15 കാരി ലയ മരിയ ബിജു രംഗത്ത് വന്നത്. തൻ്റെ വീടിനു സമീപത്തെ വലിയ തോട്ടിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപ്പെടെയാണ് ഒഴുക്കിനെ വകവയ്ക്കാതെ തോട്ടിലിറങ്ങി നീക്കിയത്.
Also read:തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് അപകടം
കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ഈ മിടുക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ ബോധവൽക്കരണത്തിന്റെയും മാതൃക പകർന്ന പെൺകുട്ടിയെന്ന് മന്ത്രി വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. ലയുടെ നല്ല പ്രവർത്തിയിൽ അഭിമാനിക്കുകയാണ് മാതാപിതാക്കളും പ്രിയപ്പെട്ടവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here