വലിയൊരു പാഠപുസ്തകമാണ് പിൻവാങ്ങുന്നത്; ഇന്നസെൻ്റിനെ അനുസ്മരിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി

എല്ലാവർക്കും വലിയ ഒരു പാഠപുസ്തകമായിരുന്നു നടൻ ഇന്നസെൻ്റ് എന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി. ജീവിതത്തിൽ നിന്നും അദ്ദേഹം നേടിയ അനുഭവങ്ങൾ ഒന്നും അദ്ദേഹം സ്വകാര്യ സ്വത്താക്കിയില്ല. എല്ലാം മറ്റുള്ളവർക്കായി പങ്കുവെച്ചുവെന്നും ജോൺ ബ്രിട്ടാസ് ഇന്നസെൻ്റിനെ അനുസ്മരിച്ചു.

അനുശോചനക്കുറിപ്പിൻ്റെ പൂർണ്ണരൂപം

ഇന്നസെന്റ് ചേട്ടനുമായുള്ള ഹൃദയബന്ധത്തിന് ഒരുപാട് വർഷങ്ങളുടെ പഴക്കവും ആഴവുമുണ്ട്… എങ്ങനെയാണ് ഇന്നസെന്റ് ചേട്ടനെ നിർവചിക്കേണ്ടത്? അഭിനേതാവ്, ചലച്ചിത്ര സംഘാടകൻ, സാമൂഹ്യ-രാഷ്ട്രീയ നേതാവ്, മനുഷ്യ സ്‌നേഹി… ഈ കളങ്ങൾ മാത്രം പോരാ ഇന്നസെന്റിനെ അടയാളപ്പെടുത്താൻ.

രണ്ടു തവണയാണ് അർബുദത്തെ അതിജീവിച്ചത്, തളർന്നുപോയേക്കാവുന്ന രോഗാവസ്ഥയിൽ എല്ലാവരെയും ചിരിപ്പിച്ചിച്ചത്, ക്യാൻസർ വാർഡിൽ പോലും ചിരി കണ്ടെത്തിയത്, ഏവരെയും ചിന്തിപ്പിച്ചത്. അസാമാന്യ മനോധൈര്യമുള്ളവർക്കേ ഇതൊക്കെ സാധിക്കൂ. സ്വന്തം പരാജയങ്ങളെ, അബദ്ധങ്ങളെ ഏറ്റവും ആസ്വദിച്ച് പറഞ്ഞ് മറ്റുള്ളവരെ രസിപ്പിക്കാൻ ഇന്നസെന്റിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പഠനത്തിൽ പിന്നോട്ടായിരുന്നു എന്ന് എപ്പോഴും പറയുമായിരുന്ന ഇന്നസെന്റ് ചേട്ടൻ എല്ലാവർക്കും ഒരു വലിയ പാഠപുസ്തകമാണ്. ജീവിതത്തിൽ നിന്നും അദ്ദേഹം നേടിയ അനുഭവങ്ങൾ ഒന്നും അദ്ദേഹം സ്വകാര്യ സ്വത്താക്കിയില്ല. എല്ലാം മറ്റുള്ളവർക്കായി പങ്കുവെച്ചു. പലതും എനിക്ക് പുതിയ അറിവുകളായി. ഞങ്ങൾക്കിടയിലെ സംസാരത്തിന് ഒരിക്കലും അതിരുകൾ ഉണ്ടായിരുന്നില്ല… എവിടെയൊക്കെയോ പോയി. ഓരോ വർത്തമാനവും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തിരിച്ചറിവുകൾ ആയിരുന്നു … മറക്കാത്ത ഓർമകൾക്ക് മരണമില്ല… പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News