ഗംഗ ശുചീകരിക്കാൻ കടലാമകളെത്തുന്നു , ആയിരം കടലാമകളെ നിക്ഷേപിക്കും

ഗംഗാ നദി ശുചീകരിക്കാൻ കൂടുതൽ കടലാമകളെ നിക്ഷേപിക്കാൻ പദ്ധതിയൊരുങ്ങുന്നു.ആയിരം കടലാമകളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുക .രണ്ടു മാസം കൊണ്ട് ആയിരം കടലാമകളെ നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.നദിയിലെ മാലിന്യം ഭക്ഷിക്കുന്ന കടലാമകളെ ശുചീകരണത്തിനായി നിക്ഷേപിക്കുന്ന പദ്ധതി ആദ്യമായി കൊണ്ട് വരുന്നത് 1980 ലാണ് .

also read :കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

ഗംഗാ ആക്ഷൻ പ്ലാനെന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ 40,000 കടലാമകളെ നദിയിൽ നിക്ഷേപിച്ചിട്ടുണ്ട്.അഴുകിയ മാംസം ,പൂമാലകൾ , പൂജാദികർമങ്ങളുടെ ബാക്കിയാവുന്ന അവശിഷ്ടങ്ങൾ തുടങ്ങിയവയിൽ മലിനമാണ് ഗംഗാ നദി.നദിയിൽ നിക്ഷേപിക്കുന്ന കടലാമകൾ ഇവ ഭക്ഷിക്കുന്നതിലൂടെ വലിയൊരളവിൽ മാലിന്യങ്ങൾ ശുചീകരിക്കപ്പെടുമത്രെ. ഗംഗയുടെ ശുചീകരണത്തിനായി നമാമി ഗംഗേ എന്ന പേരിൽ കേന്ദ്രത്തിന്റെ ആക്ഷൻ പ്ലാൻ നിലവിലുണ്ട്.
also raed:പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

ചമ്പൽ മേഖലയിലെ കടലോരപ്രദേശത്ത് നിന്ന് വനംവകുപ്പ് കടലാമയുടെ മുട്ടകൾ ശേഖരിക്കും. ഈ മുട്ടകൾ വിരിയുന്നത് വരെയുള്ള എഴുപത് ദിവസം ഇവ പ്രത്യേക നിരീക്ഷണത്തിൽ സൂക്ഷിക്കും.മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ കൃത്രിമ ജലാശയത്തിൽ നിക്ഷേപിക്കും .രണ്ടു വർഷത്തോളം ഇങ്ങനെ കഴിയുന്ന കുഞ്ഞുങ്ങളെ വളർച്ചയെത്തിയ ശേഷം നദിയിലേക്ക് തുറന്നു വിടും .ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലെ ഗംഗ നദിയുടെ ഭാഗത്താകും ഇത്തവണത്തെ പദ്ധതി പ്രകാരം കുഞ്ഞുങ്ങളെ നിക്ഷേപിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News