ഇടുക്കിയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

ഇടുക്കിയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചകരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം പുഴ കാണാൻ പോയപ്പോഴായിരുന്നു അപകടം.

Also read:മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

വീട്ടിൽ എത്തിയ ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പന്നിയാർ പുഴ കാണാൻ പോയതായിരുന്നു ശ്രീനന്ദ്. ഇതിനിടെ പാറയിൽ നിന്നും തെന്നി പുഴയിൽ പതിച്ചു. ഡാം തുറന്ന് വീട്ടിരുന്നതിനാൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഏകദേശം 25 മീറ്ററോളം ഒഴുകി പോയ കുഞ്ഞിനെ ഉടൻ തന്നെ പുഴയിൽ നിന്നും എടുത്തെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Also read:ബോക്‌സ് ഓഫീസില്‍ ഇടിച്ചുകയറി ‘ജോസേട്ടായി’; 50 കോടി ക്ലബില്‍ ടര്‍ബോ

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക് വിട്ടു നൽകും.ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കൾക്കൊപ്പം പളനി സന്ദർശനത്തിന് പോകാൻ ഇരിയ്ക്കെയാണ് അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News