കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നര വയസുകാരന്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോലയിലെ പി.സി ബഷീറിന്‍റെ മകൻ തമീം ബഷീര്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 3.15നായിരുന്നു സംഭവം. നിര്‍മ്മാണം നടന്നുവരുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ പെയ്ത മഴയില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News