ഒറ്റപ്പാലത്തെ ഓട്ടോ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

ഒറ്റപ്പാലം വരോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. വരോട് നാലകത്ത് ദാവൂദിന്റെ മകൻ മുഹമ്മദ് സയാനാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ കുട്ടിയുടെ തലക്കായിരുന്നു പരിക്കേറ്റത്. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും പരിക്ക് ഗുരുതരമായിരുന്നു.

Also Read; പെരുമ്പാവൂരില്‍ പ്രതികാര കൊലപാതകം; മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

അപകടം നടന്ന ഉടനെത്തന്നെ വാണിയംകുളത്തുള്ള പികെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെനിന്നും തുടർചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചായിരുന്നു മരണം സംഭവിച്ചത്. അപകടസമയത്ത് കുട്ടിയോടൊപ്പം മാതാവ് ജസീലയും, സഹോദരിമാരായ ഫാത്തിമത്ത് സഫ, ഹിബ ഫാത്തിമ, നിത ഫാത്തിമ എന്നിവരുമായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.

Also Read; ആരും തിരിഞ്ഞുനോക്കിയില്ല, സഹായിക്കാനെത്തിയത് എസ്‌എഫ്ഐ മാത്രം; തിരുവനന്തപുരം നേഴ്‌സിങ് കോളേജില്‍ നടന്നതെന്ത്? വിദ്യാര്‍ത്ഥിനി പ്രതികരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News