കോന്നി അതുമ്പുംകുളത്ത് ആടിനെ ആക്രമിച്ചു കൊന്ന കടുവ ചത്ത നിലയിൽ

കോന്നി അതുമ്പുകുളത്ത് ആടിനെ ആക്രമിച്ചു കൊന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി .ഇന്നലെ രാവിലെയാണ് അതുമ്പുംകുളം ഞള്ളൂരിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. 12 വയസുള്ള ആൺ കടുവയാണ് ചത്തത്. കഴിഞ്ഞ 14 നാണ് അതുമ്പുംകുളം സ്വദേശി അനിലിന്റ ആടിനെ കടുവ ആക്രമിച്ചു കൊന്നത്. കടുവയെ വീട്ടുകാർ നേരിട്ടു കണ്ടതോടെ ഭീതിയിലായിരുന്നു പ്രദേശവാസികൾ .ഇതോടെ വനം വകുപ്പ് പ്രദേശത്ത് കടുവയെ പിടികൂടുന്നതിനായി കൂടും ക്യാമറയും സ്ഥാപിച്ചു. കടുവയ്ക്കായുള്ള നിരീക്ഷണം നീരിക്ഷണം ശക്തമാക്കുന്നതിനിടയിലാണ് അതുമ്പുംകുളത്തിന് സമീപമുള്ള ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത് .

also read:ദർശനയുടെ മരണം; കുഞ്ഞിനെയെടുത്ത് പുഴയിൽ ചാടിയത് ഭര്‍തൃവീട്ടുകാർ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെ

ആടിനെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണ് ഇതെന്നാണ് വനപാലകരുടെ സ്ഥിരീകരണം .പ്രായാധിക്യവും മറ്റ് കടുവകളുടെ ആക്രമണത്തിൽ ഉണ്ടായ പരിക്കുകളെ തുടർന്നുമാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനായി ആന്തരിക അവയവങ്ങൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം കടുവയുടെ ശവം മണ്ണാറപ്പാറ റെയിഞ്ചിലെ വനമേഖലയിൽ സംസ്ക്കരിച്ചു.

also read:വിനായകൻ ചെയ്‌തതിന്‌ ഞാൻ മാപ്പ് ചോദിക്കുന്നു, പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു: നിരഞ്ജന അനൂപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News