അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര, പെരുംകsവിള സ്വദേശി അപ്പൂസ് എന്ന വിവേക് (23) ആണ് മരിച്ചത്. മൂന്നാം തിയതി പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് സംഭവം. മാറനല്ലൂർ മലവിള പലത്തിന് സമീപമാണ് അപകടം ഉണ്ടായത്.

Also read:സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ

ഈ സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. വിവേക് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാർ സ്ഥലത്ത് ഉണ്ടായെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. അര മണികൂറോളം കഴിഞ്ഞ് പൊലീസ് എത്തിയാണ് റോഡിൽ ജീവന് വേണ്ടി മല്ലടിച്ചിരുന്ന വിവേകിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരണത്തിന് കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News