കണ്ണും വായും മാത്രം; അവയവങ്ങളില്ലാത്ത സുതാര്യ മത്സ്യം; വീഡിയോ

വൈവിധ്യമാർന്ന ജീവജാലങ്ങളെ കൊണ്ട് സമ്പുഷ്ടമാണ് ഭൂമി. അത്ഭുതമുണർത്തുന്ന ജീവികൾ ഭൂമിയിൽ നിന്നും ഇനിയും കണ്ടെത്താനുണ്ട്. എന്നാൽ അപരിചിതങ്ങളായ ഇത്തരം ജീവികളെ കുറിച്ചും കൂടുതൽ അറിയാൻ സമൂഹ മാധ്യമങ്ങൾ പലപ്പോഴും സഹായിക്കാറുണ്ട്‌. പ്രകൃതിയുടെ ഇത്തരം അത്ഭുതം തോന്നുന്ന ഒരു സൃഷ്ടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

ഒരു സുതാര്യ മത്സ്യത്തിന്‍റെ വീഡിയോയാണ് ഇത്തരത്തില്‍ കാഴ്ചക്കാരിൽ കൗതുകം ഉണർത്തിയത്. വീഡിയോയിലെ മത്സ്യം ഒരു ജെല്ലി പോലെ തികച്ചും സുതാര്യമാണ്. കണ്ണുകളും വായയും ഒഴിച്ച് മറ്റൊരു അവയവവും ആ മത്സ്യത്തിന്‍റെ ശരീരത്തിൽ നമുക്ക് കാണാൻ സാധിക്കില്ല. തീർത്തും സുതാര്യമായ മത്സ്യത്തെ ഒരു നദിക്കരയിൽ ഒരാൾ കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

also read :പൂവാറിൽ സഹോദരിമാർക്ക് ക്രൂരപീഡനം; മുൻ സൈനികൻ പിടിയിൽ

എന്നാൽ വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് വിഡിയോയിൽ കുറിച്ചത്. അവയവങ്ങളില്ലാതെ ഒരു മത്സ്യം എങ്ങനെ ജീവിക്കും , മത്സ്യത്തിന്‍റെ ശരീരം സുതാര്യമാണെങ്കിൽ അതിന്‍റെ അവയവങ്ങളും സുതാര്യമായിരിക്കുമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ വീഡിയോയ്ക്ക് കമ്മന്റായിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ ലോകത്തെ സുതാര്യമായ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്റര്‍ വീഡിയോയുടെ താഴെ പങ്കുവച്ചിട്ടുണ്ട്.

also read :അന്ന് ഏകമകനെ നഷ്ടമായി; ഇന്ന് അവരുടെ ജീവിതത്തിലെ വെളിച്ചമാണ് ആ മാലാഖക്കുഞ്ഞ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News