തൃശ്ശൂരിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ തൃശ്ശൂർ ശാസ്താംപൂവം  ആദിവാസി നഗർ  കാടർ വീട്ടിൽ പരമേശ്വരൻ്റെ ഭാര്യ മീനാക്ഷിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചതെന്ന് കണ്ടെത്തി.

ALSO READ: തോട്ടട ഐടിഐയിൽ സംഘർഷം; പുറത്തു നിന്നെത്തിയ യൂത്ത് കോൺഗ്രസ്സുകാർ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചു

ആനപ്പാന്തം വനത്തിലെ കടുക്കാതോടിനു സമീപമായിരുന്നു മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു.

ALSO READ: രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർക്ക് കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നും, അവർ മനോനില പരിശോധിക്കണം; ചിന്ത ജെറോം

തുടർന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. പ്രദേശത്ത് ഇടയ്ക്കിടെ കാട്ടാനയുടെ സാന്നിധ്യം ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത് അപൂർവമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News