ഇന്നു മുതല്‍ നിരക്ക് വര്‍ദ്ധിക്കും; ആശ്വാസമായി ഈ മാര്‍ഗം, അറിയാം !

ജൂലായ് മൂന്നു അതായത് ഇന്ന് മുതല്‍ ജിയോയും എയര്‍ടെല്ലും പ്രഖ്യാപിച്ച താരിഫ് വര്‍ധന നിലവില്‍ വരുന്നത്. കുത്തനെ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും ചിലര്‍ക്കെങ്കിലും ആശ്വാസമാകുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉപഭോക്താക്കള്‍ക്ക് പ്ലാനുകള്‍ ശേഖരിച്ചു വയ്ക്കാനുള്ള അവസരമാണ് ഇരുകൂട്ടരും നല്‍കിയിട്ടുള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ:  തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടര കിലോ എംഡിഎംഎ പിടികൂടി

പക്ഷേ ഒരു കാര്യം ഓര്‍ക്കണം, നിലവിലുണ്ടായിരുന്ന പ്ലാനുകള്‍ ഉപയോഗിച്ച് ജൂലായ് 3ന് മുമ്പ് റീചാര്‍ജ് ചെയ്തവര്‍ മാത്രമേ ഇത് കൊണ്ട് ഉപയോഗമുള്ളു. ഉണ്ടായിരുന്ന പ്ലാനുകള്‍ കാലഹരണപ്പെട്ടാലും എല്ലാ ആനുകൂല്യങ്ങളോട് കൂടിയും ഈ വൗച്ചറുകള്‍ ആക്ടീവാകും. ഇത്തരത്തില്‍ അമ്പതോളം പ്ലാനുകള്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതായത് പ്രതിമാസ , പ്രതിവാര്‍ഷിക പ്ലാനുകള്‍ 50 തവണ വരെ മുന്‍കൂട്ടി റീചാര്‍ജ് ചെയ്യാമെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല നിങ്ങള്‍ പ്രീപെയ്ഡ് ഉപഭോക്താവുമാകണം.

ALSO READ:  മാന്നാര്‍ സംഭവം; അമ്മ മരിച്ചിട്ടില്ല തിരിച്ചുകൊണ്ട് വരുമെന്ന് കലയുടെ മകന്‍

ഇത് പ്രതിമാസമോ ത്രൈമാസമോ വാര്‍ഷികമോ ആകാം. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയിലേക്കുള്ള ആക്‌സസ് ഉള്‍പ്പെടെ, അധിക പണം നല്കാതെ തന്നെ പ്രിയപ്പെട്ട പ്ലാനുകള്‍ ആവര്‍ത്തിച്ച് റീചാര്‍ജ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

വി ഉടന്‍ തന്നെ നിരക്കു വര്‍ധന പ്രഖ്യാപിച്ചേക്കും. ജൂലൈ 3 മുതല്‍ ജിയോ 12-15 ശതമാനം വരെയും എയര്‍ടെല്‍ 11-25 ശതമാനം വരെയുമാണ് നിരക്കു വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News