മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു

കളിക്കുന്നതിനിടെ ചാണകക്കുഴിയില്‍ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. മലപ്പുറം വാഴക്കാട് ആണ് സംഭവം. നേപ്പാൾ സ്വദേശികളായ തൊഴിലാളികളുടെ മകന്‍ അന്‍മോല ആണ് മരിച്ചത്. ചീക്കോട് വാവൂര്‍ എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക കുഴിയിലാണ് കുട്ടി വീണത്.

Also Read: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി വീട്ടുതടങ്കലില്‍

ഫാമില്‍ പശുപരിപാലത്തിലേര്‍പ്പെട്ടു വരികയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. കരച്ചില്‍ കേട്ടെത്തിയവര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Also Read: രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ചു; പിന്നാലെ സുഹൃത്തിനെ തലക്കടിച്ച് കൊന്ന് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News