ഒരു വയസ്സ് തികയും മുൻപേ ഓര്‍മശക്തിയിലെ ജീനിയസ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

india book of records

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍. ചെറു പ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നും സ്വായത്തമാക്കിയ അറിവുകളാണ് മലയാളിയായ ഈ കൊച്ചു മിടുക്കനെ ദേശീയ തലത്തിലെ ഏറ്റവും വലിയ നേട്ടത്തിന് അർഹനാക്കിയത്.

Also Read; ‘പെട്ടന്നൊരു സ്‌ട്രോക്ക് ഉണ്ടായി, കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആപത്ത് ഒഴിവായി’; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി

മുംബൈയിൽ താനെ നിവാസികളായ വിഷ്ണു അശ്വതി ദമ്പതികളുടെ മകനാണ് ഈ കൊച്ചുമിടുക്കന്‍. അമ്മ അശ്വതിയാണ് ഒരു വയസ്സ് തികയും മുൻപേ ഓര്‍മശക്തിയിലെ ജീനിയസിനെ കണ്ടെത്തിയത്. മാസങ്ങളും, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അക്ഷര മാലകളും മനഃപാഠമാണ്. കാർ ലോഗോകൾ, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകൾ, നൃത്ത രൂപങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും സ്മാരകങ്ങൾ കൂടാതെ രാജ്യത്തെ തലസ്ഥാന നഗരങ്ങളും ഞൊടിയിടയിൽ ആദ്വിക് പറഞ്ഞു തരും. അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് അയച്ചു കൊടുക്കുന്നത്.

Also Read; ക്രിയേറ്റർമാരുമായി കൂടുതൽ അടുത്തിടപഴകാം; പുതിയ സൗകര്യമൊരുക്കി യുട്യൂബ്

ആദ്യ റൗണ്ടിൽ പാസ്സായ ശേഷം അമ്പതോളം വിഷയങ്ങളിൽ പ്രാവീണ്യം പ്രകടിപ്പിച്ച കുട്ടിയുടെ വീഡിയോകളും അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ദേശീയ തലത്തിലെ ഏറ്റവും വലിയ നേട്ടം ആദ്വിക് സ്വന്തമാക്കിയത്. കൊച്ചു മകന്റെ അപൂർവ്വ നേട്ടത്തിൽ ശശിധരൻ പിഷാരടിയും അഭിമാനം പങ്കുവെച്ചു. എഴുതാനോ വായിക്കാനോ അറിയാത്ത ചെറു പ്രായത്തിൽ കുസൃതികൾക്കിടയിൽ സ്വായത്തമാക്കിയ അറിവുകളാണ് അദ്വികിനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിക്കൊടുത്തത്.

News summary; A two-year-old boy from Mumbai holds the India Book of Records

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News