‘യുഡിഎഫ് പ്രവേശനം ഗുണം ചെയ്യില്ല’; പിവി അൻവറിൻ്റെ ക്ഷണം തള്ളി എ വി ഗോപിനാഥ്

P V ANVAR

പിവി അൻവറിൻ്റെ ക്ഷണം തള്ളി എ വി ഗോപിനാഥ്. അൻവറിന്റെ യുഡിഎഫ് പ്രവേശനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എവി.ഗോപിനാഥിനെ പിവി അൻവർ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അൻവർ പെരിങ്ങോട്ടുകുറുശ്ശിയിലെ ഗോപിനാഥിൻ്റെ വീട്ടിലെത്തി കൂട്ടിച്ചേർത്തു.

സ്വതന്ത്ര സംവിധാനത്തിൽ പ്രവർത്തിക്കാനാണ് താൽപര്യം എന്നും അദ്ദേഹം പറഞ്ഞു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ പിന്തുണ തേടുമെന്നും ഗോപിനാഥ് പ്രതികരിച്ചു.

ALSO READ; ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുത് , ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്

അതേസമയം വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയിൽ പി വി അന്‍വറിന് പി ശശി വക്കീല്‍ നോട്ടീസ് അയച്ചു. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ടത് പ്രകാരം എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. തനിക്കെതിരെ നടത്തിയ പ്രസ്താവന നിരുപാധികം പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ഇല്ലാത്തപക്ഷം സിവില്‍ – ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി കഴിഞ്ഞ ദിവസം വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും പി ശശി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News