നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയമസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും; പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി എ വി ഗോപിനാഥ്

പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ വി ഗോപിനാഥ്. നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയമസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും കൊടുക്കുമെന്ന് എ വി ഗോപിനാഥ് പറഞ്ഞു.

പരസ്പര ഡീലാണ് കാലങ്ങളായി നടക്കുന്നതെന്നും എവി ഗോപിനാഥ്. നഗരസഭ ഭരണം കോണ്‍ഗ്രസ്സ് ബിജെപി ക്ക് നല്‍കിയതാണെന്നും എ വി ഗോപിനാഥ് പറഞ്ഞു. പാലക്കാട്ട് ഇത്തവണ കടുത്ത മത്സരമാണ് നടക്കുക. പ്രതിഷേധങ്ങള്‍ വോട്ട് ആയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ആകും ഡോക്ടര്‍ പി സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നും എ വി ഗോപിനാഥ് പറഞ്ഞു.

Also Read : നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുന്നു, ഭരണസമിതി കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി: അഡ്വ.വി.ജോയി എം.എല്‍.എ

പാലക്കാട് നഗരസഭ ബിജെപിക്ക് കൊടുത്ത് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കുന്ന ഡീലാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നഗരസഭയാണ് ഇപ്പോള്‍ ബിജെപി ഭരിക്കുന്നതെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News