എല്ലാ വീട്ടിലും സുലഭമായി കാണുന്ന ഒന്നാണ് വാഴക്കൂമ്പ് .
പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള വാഴക്കൂമ്പ് പ്രമേഹം കുറക്കുവാനും അണുബാധ ചികിത്സയ്ക്കും മികച്ചതാണ്. വാഴക്കൂമ്പ് വെച്ച് ഒരു അടിപൊളി തോരൻ ഉണ്ടാക്കിയാലോ …
ആവശ്യമായ ചേരുവകൾ
വാഴക്കൂമ്പ് – ഒരെണ്ണം
വെളുത്തുള്ളി – 3 -4 അല്ലി
തേങ്ങ ചിരകിയത് – 1 / 2 കപ്പ്
ജീരകം – ഒരു നുള്ള്
മഞ്ഞൾ പൊടി – 1 / 4 ടീസ്പൂൺ
മുളകുപൊടി -1 / 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ALSO READ: അനന്ത്‌നാഗ്-രജൗരി വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി മെഹബൂബ മുഫ്തി; പിഡിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു
പാകം ചെയ്യുന്ന വിധം:
വാഴക്കൂമ്പിന്റെ ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലുള്ള ഇതളുകൾ കളഞ്ഞതിന് ശേഷം വരുന്ന വെളുത്ത ഭാഗം അരിഞ്ഞെടുക്കുക .കൊത്തി അരിഞ്ഞതിന് ശേഷം വെള്ളത്തിൽ കഴുകി അതിലെ കറ കളയുക. തേങ്ങ ,വെളുത്തുള്ളി ,ജീരകം, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചെറുതായി ചതച്ച് എടുക്കുക.
ALSO READ: ബാറുടമയുടെ ശബ്ദരേഖ; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിക്കുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വാഴക്കൂമ്പും ചതച്ചു വെച്ച അരപ്പും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക .5 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക . അതിനു ശേഷം വീണ്ടും തുറന്ന് ഇളക്കി കുറച്ചു നേരം കൂടി വേവിക്കുക . നന്നായി വെന്തുകഴിഞ്ഞാൽ രുചികരമായ വാഴക്കൂമ്പ് തോരൻ വിളമ്പാം .ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാവുന്നതാണ് ഈ രുചികരമായ തോരൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here