പ്രശസ്തിക്ക് വേണ്ടി മാലിന്യം വാരിയുള്ള വ്യാജ വീഡിയോ ഷൂട്ട് ; വീഡിയോ

സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടിയും, ഫോളോവേഴ്സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനും ചിലർ വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ വ്യാജ വീഡിയോ നിര്‍മ്മിക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. ‘നിങ്ങൾ പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധിക്കുന്നതുപോലെ കാണുന്നതിന്’ എന്ന് കുറിച്ചു കൊണ്ടായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

also read :കോവ ഫീനിക്സ് ഡോളയെ പരിചയപ്പെടുത്തുന്നു; നടി ഇലിയാന ഡിക്രൂസിന് കുഞ്ഞ് ജനിച്ചു

സാമൂഹിക മാധ്യമ സ്വാധീനമുള്ള യുവതി, താന്‍ സാമൂഹിക പ്രതിബന്ധതയുള്ളതാണെന്ന് കാണിക്കാൻ വേണ്ടി ഒരു ബീച്ച് വൃത്തിയാക്കുന്ന വ്യാജ വീഡിയോ നിര്‍മ്മിക്കുമ്പോൾ പുറകിലിരുന്ന് മറ്റൊരാള്‍ യാഥാര്‍ത്ഥ വീഡിയോ ചിത്രീകരിച്ചു. ചിത്രീകരിച്ച വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തു. ‘ദി സോഷ്യല്‍ ജോക്കര്‍’ എന്ന ടിക് ടോക്ക് ഉപയോക്താവാണ് ഇവരുടെ കള്ളത്തരം വെളിച്ചത്ത് കൊണ്ടുവന്നത്. ക്യാമറയ്ക്ക് മുന്നിലെ വ്യാജ നിര്‍മ്മിതി വിമര്‍ശിക്കപ്പെട്ടപ്പോള്‍ ക്യാമറയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി.

also read :പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികള്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍വര്‍ധന

വീഡിയോ കണ്ട ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘ഇത് കൊണ്ടാണ് മൃഗ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ആളുകളെ സഹായിക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ഇന്‍റര്‍നെറ്റ് പോസ്റ്റുകളെ ഞാന്‍ വെറുക്കുന്നത്’ എന്നായിരുന്നു. മൂന്ന് ദിവസം കൊണ്ട് 11 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News