‘കയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിനല്‍കി സുമതിചേച്ചി’; ‘അമ്മ സ്‌നേഹത്തിന്’ കയ്യടിച്ച് മന്ത്രി എം ബി രാജേഷ്; വീഡിയോ

കുടുംബശ്രീയുടെ രാമപുരം മലബാര്‍ മക്കാനി കാന്റീനിലെ ജീവനക്കാരി സുമതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കയ്യൊടിഞ്ഞ കോളേജ് വിദ്യാര്‍ത്ഥിക്ക് ചോറ് വാരിക്കൊടുത്താണ് സുമതി സോഷ്യല്‍ മീഡിയയില്‍ താരമായത്. മന്ത്രി എം ബി രാജേഷും സുമതിയെ അഭിനന്ദിച്ച് രംഗത്തെത്തി.

Also Read- ബലാത്സംഗ കേസ്; ഗോപാല്‍ ഗോയല്‍ കണ്ടയെ ദില്ലി റോസ് അവന്യൂ കോടതി വെറുതെ വിട്ടു

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ അമ്മ സ്‌നേഹത്തിന്റെ പേരാണ് കുടുബശ്രീ. മലപ്പുറം രാമപുരം മലബാര്‍ മക്കാനി കുടുംബശ്രീ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് വന്ന കോളേജ് വിദ്യാര്‍ഥികളില്‍ ഒരാള്‍, കൈക്ക് പരിക്ക് പറ്റിയതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഒരു സ്പൂണ്‍ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവര്‍ത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന് ഭക്ഷണം മുഴുവന്‍ വാരി കൊടുത്തു. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും എല്ലാ അതിര്‍വരമ്പും ലംഘിക്കുന്ന ഈ അമ്മസ്‌നേഹത്തിന്റെ പേരാണ് കുടുംബശ്രീ. ഇതാണ് കുടുംബശ്രീ, ഇതാണ് റിയല്‍ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക് സ്‌നേഹം,

Also Read- പാലക്കാട് അമ്മയും കുഞ്ഞും മരിച്ച നിലയില്‍

10 വര്‍ഷത്തിലധികമായി കുടുംബശ്രീയിലുള്ള സുമതി അഞ്ചുവര്‍ഷമായി മക്കരപ്പറമ്പ് സിഡിഎസിന്റെ കുടുംബശ്രീ വനിതാ കാന്റീന്‍ പ്രവര്‍ത്തകയാണ്. കുടുംബശ്രീ ഫുഡ് ഫെസ്റ്റുമായി ബന്ധപ്പെട്ട് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ടി രാജനാണ് സുമതിയുടെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സൂരജ്രാജ്, ആര്യ എന്നിവര്‍ മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News