ഷൂ റാക്കിനിടയിലൂടെ ഇഴഞ്ഞുനീങ്ങന്ന വമ്പന്‍ രാജവെമ്പാല; വൈറല്‍ വീഡിയോ

മൃഗങ്ങളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. പാമ്പുകളുടെ വീഡിയോയ്ക്കും അങ്ങനെയാണ്. പ്രത്യേകിച്ചും രാജവെമ്പാലകളുടെ വീഡിയോകള്‍ക്ക്. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

Also read- സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഒരു വീടിന് പുറത്തുവെച്ചിരിക്കുന്ന നീണ്ട ഷൂ റാക്കുകള്‍ക്ക് മുകളിലൂടെ ഇഴഞ്ഞുനീങ്ങന്ന രാജവെമ്പാലയാണ് വീഡിയോയില്‍. @kohtshoww എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പാമ്പിന്റെ അസാധാരണ വലുപ്പം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. എന്നാല്‍, പാമ്പ് ഒരിക്കല്‍ പോലും അസ്വസ്ഥത പ്രകടിപ്പിച്ചില്ല. വളരെ സാവധാനത്തിലായിരുന്നു അതിന്റെ യാത്ര. തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ അത് എവിടെയെങ്കിലും സ്വസ്ഥമായി കയറി ഇരിക്കാനുള്ള ഒരു ഇടം തേടുകയായിരുന്നു.

Also Read- മലപ്പുറത്ത് 34 കാരി 18 കാരനോടൊപ്പം ഒളിച്ചോടി; ഭർത്താവ് പൊലീസിൽ പരാതി നൽകി

വീഡിയോ വൈറലായതോടെ പലരും അസ്വസ്ഥത പ്രകടിപ്പിച്ച് രംഗത്തെത്തി. പലരും പാമ്പുകളുമായുള്ള വ്യക്തിപരമായ അനുഭവക്കുറിപ്പുകളെഴുതി. മഴ നനഞ്ഞ ഷൂവുകള്‍ വീടിന് പുറത്താണെന്ന് ചിലര്‍ ഭയത്തോടെ ഓര്‍ത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News