ഏകനായി ലണ്ടന്‍ തെരുവുകളിലൂടെ നടന്ന് കോഹ്ലി; അഭ്യൂഹങ്ങളുമായി ആരാധകരും-വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ലണ്ടനിലേക്കു പറന്ന കിങ് കോഹ്ലിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു ക്രിക്കറ്റ് താരത്തിന്റെ യാതൊരു പ്രിവിലേജുമില്ലാതെ ലണ്ടന്‍ തെരുവിലൂടെ ഏകനായി നടന്ന് ഒരു റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു ശേഷവും താരം ലണ്ടനിലേക്ക് യാത്ര പോയിരുന്നു. അതിനുശേഷമാണ് പുതിയ ഈ സന്ദര്‍ശനം. ലണ്ടനിലേക്ക് ഇടയ്ക്കിടെ യാത്ര പോവുന്ന കോഹ്ലിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഈയിടെയായി ചില അടക്കംപറച്ചിലുകളും കേട്ടു തുടങ്ങിയിട്ടുണ്ട്.

ALSO READ: സിനിമയ്ക്കു നാളെ പുരസ്‌കാര ദിനം, ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും; ആകാംക്ഷയില്‍ ചലച്ചിത്ര ലോകം

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനുശേഷം ലണ്ടനില്‍ കുടുംബസമേതം വിരാട് താമസമാക്കുമെന്ന തരത്തിലൊരു അഭ്യൂഹത്തിന്റെ ഭാഗമായി ആയിരുന്നു ഇത്. ഇപ്പോള്‍ ആ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് വിരാടിന്റെ പുതിയ ലണ്ടന്‍ സന്ദര്‍ശനമെന്നാണ് ആരാധകര്‍ സംശയിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 15ന് രണ്ടാമത്തെ കുട്ടി അകായ്ക്ക് അനുഷ്‌കശര്‍മ ജന്മം നല്‍കിയതും ലണ്ടനിലായിരുന്നു. ഈ സമയം കോഹ്ലി ക്രിക്കറ്റില്‍നിന്നും ഇടവേളയെടുത്ത് കുടുംബത്തിനൊപ്പം നിന്നു. ഇതിന്റെ ഭാഗമായി അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News