കൈയില്‍ നിന്ന് വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വൈറലായി വീഡിയോ

മിക്കയിടങ്ങളിലും വരള്‍ച്ച ശക്തമാണ്. പലയിടങ്ങളിലും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. മൃഗങ്ങളേയും വരള്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. നേരത്തേ വഴിയില്‍ അവശനായി കിടന്ന ഒരു ഒട്ടകത്തിന് വെള്ളം നല്‍കുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പെണ്‍സിംഹത്തിന് വെള്ളം നല്‍കുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Also read- പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

സുശാന്ത നന്ദ ഐപിഎസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഈ ഗ്രഹത്തില്‍ മാന്ത്രികതയുണ്ടെങ്കില്‍, അത് വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു, എന്നാണ് വീഡിയോ പങ്കുവെച്ച് സുശാന്ത നന്ദ കുറിച്ചത്. വരണ്ട ഒരു പ്രദേശത്ത് ഒരു മനുഷ്യന്റെ നിഴലില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പെട്ടെന്ന് ചെറിയൊരു കുറ്റിക്കാട്ടിന്റെ മറവില്‍ നിന്ന് ഒരു പെണ്‍സിംഹം ഓടിവരുന്നത് കാണാം. തൊട്ടടുത്ത നിമിഷം വീഡിയോയിലുള്ള ആള്‍ ഒരു കുപ്പി വെള്ളം സിംഹത്തിന് നേരെ നീട്ടുന്നു.

Also read- ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പെണ്‍സിംഹം ആ കുപ്പിയില്‍ നിന്നുള്ള വെള്ളം കുടിക്കുന്നു. കുപ്പിയില്‍ നിന്ന് തന്റെ കൈയിലേക്ക് അദ്ദേഹം വെള്ളം ഒഴിക്കുമ്പോള്‍ സിംഹം അദ്ദേഹത്തിന്റെ കൈയില്‍ നിന്നുമാണ് വെള്ളം കുടിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടത്. പലരും യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News