ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

കുടുംബത്തിന് സര്‍പ്രൈസ് നല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയംതൊട്ടിരിക്കുന്നത്. അന്‍സില്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോ കണ്ടത് ഒരു കോടിയിലധികം പേരാണ്.

ഒന്നരവര്‍ഷത്തിനു ശേഷം വിദേശത്ത് നിന്ന് നാട്ടിലേക്ക് സര്‍പ്രൈസായി എത്തിയതായിരുന്നു അന്‍സില്‍. വീട്ടില്‍ കയറിയ ഉടന്‍ സഹോദരങ്ങളുടെ അമ്പരപ്പും സ്‌നേഹപ്രകടനങ്ങളും കണ്ടാല്‍തന്നെ മറ്റുള്ളവരുടെ കണ്ണ് നിറയും. ഇതിന് ശേഷമാണ് അന്‍സില്‍ അമ്മയെ ഞെട്ടിച്ചത്.

അടുക്കളയില്‍ തിരക്കിലായിരുന്ന ഉമ്മ പ്രതീക്ഷിക്കാതെ മകനെക്കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേര്‍ന്ന് മിണ്ടാനാവാത്ത അവസ്ഥ. എന്റെ മോനേ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

View this post on Instagram

A post shared by Anzil (@anzil_a)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News