യുദ്ധ ഭീതിയ്ക്കിടയിലും തകർക്കാനാകാത്ത ആത്മവിശ്വാസവുമായി ഇസ്രായേൽ ബങ്കറിനുള്ളിലെ നവദമ്പതികൾ, ഇരുവരുടേയും പ്രണയ നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറൽ

യുദ്ധ ഭീതിയ്ക്കും അവരുടെ പ്രണയത്തെ തടുക്കാനായില്ല. അശാന്തിയുടെ വിത്ത് വിതച്ച് ഇറാൻ-ഇസ്രായേൽ യുദ്ധം ലോകമാസകലം ചർച്ചയാകുമ്പോൾ ഇസ്രായേലിലെ ബങ്കറിനുള്ളിൽ നിന്നും പ്രണയനൃത്തം ചവിട്ടുന്ന ഈ നവദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മിസൈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ആളുകള്‍ ഒളിച്ചിരിക്കുന്ന ജറുസലേമിലെ ബങ്കറിലാണ് നവദമ്പതികളുടെ പ്രണയ നൃത്തം നടന്നത്. വെളുത്ത വിവാഹ വസ്ത്രം ധരിച്ചു നില്‍ക്കുന്ന നവദമ്പതികളാണ് വീഡിയോയിലുള്ളത്.

ALSO READ: 1968ല്‍ വിമാനാപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭൗതിക ശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ തിരുവനന്തപുരത്ത് ഏറ്റുവാങ്ങി

ഇടുങ്ങിയ ബങ്കറില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ശാന്തരായി നൃത്തം ചെയ്യുന്ന ദമ്പതികൾക്കിടയിൽ അരണ്ട എല്‍ഇഡി വെളിച്ചം മാത്രമാണ് ഉള്ളത്. നാളെയെന്തെന്ന് അറിയാതെ ആകുലപ്പെടുന്ന വലിയൊരു സമൂഹത്തിനിടയിൽ പ്രതീക്ഷയുടെയും സ്നേഹത്തിൻ്റെയും വലിയൊരു സന്ദേശമാണ് ദമ്പതികൾ നൽകുന്നതെന്ന് കമൻ്റുകളിൽ ആളുകൾ അഭിപ്രായപ്പെടുന്നു. ഒക്ടോബര്‍ 1-ന് പുറത്തുവിട്ട വീഡിയോ ഇതിനകം രണ്ട് മില്യണ്‍ കാഴ്ചക്കാരാണ് കണ്ടിട്ടുള്ളത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളെ ഈ ബങ്കറില്‍ നിന്നും പിന്നീട് രക്ഷപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here