മയിലിനെ കറിവച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശിയായ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് കേസ്. ‘പരമ്പരാഗത മയില്‍ കറി റെസിപ്പി’ എന്ന ക്യാപ്ഷനിലാണ് ഇയാള്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
ALSO READ:പത്തനംതിട്ടയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്;സംഘത്തിലെ പ്രധാനി അറസ്റ്റിൽ
ഇന്ത്യയുടെ ദേശീയപക്ഷിയായ മയില്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണ്. വീഡിയോ വൈറലായതിന് പിന്നാലെ രോഷവുമായി മൃഗ സംരക്ഷണ പ്രവര്‍ത്തകരടക്കം രംഗത്തെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രണയ്കുമാറിനെതിരെ കേസെടുക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് രാജണ്ണ സിറിസില്ലാ ജില്ലാ എസ്പി അഖില മഹാജന്‍ പറഞ്ഞു. ഇയാളുടെ യൂട്യൂബ് പേജില്‍ നിന്നും വിഡിയോ നീക്കം ചെയ്തു. കാട്ടുപന്നിയെ പാകം ചെയ്യുന്ന വീഡിയോയും ഇയാള്‍ പങ്കുവച്ചതായി കണ്ടെത്തി.
ALSO READ:വയനാടിന് വേണ്ടി ഡിവൈഎഫ്ഐ ചെയ്യുന്നത് കണ്ടോ? ലോകയുവജനദിനത്തിൽ കേരളത്തിന്‍റെ മാതൃക
1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണ് മയില്‍. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്‍ 51 (1 എ ) പ്രകാരം ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം, ഇരുപതിനായിരം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here