സഖാവ് പുഷ്പന്റെ വേർപാടിൽ അനുശോചിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. കമ്മ്യൂണിസ്റ്റ് പോരാട്ടത്തിൻ്റെ ജ്വലിക്കുന്ന ഇതിഹാസമാണ് പുഷ്പൻ എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ സമർപ്പിതമായ സമരജീവിതത്തിന്റെ പൂർണ്ണതയാണ് പുഷ്പന്റെ നിര്യാദത്തോടെ സംഭവിച്ചിരിക്കുന്നത് എന്നും ആ പോരാട്ടവീര്യത്തിനു മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും അദ്ദേഹം അനുശോചനകുറിപ്പിൽ പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങത്തെ തകർക്കുവാൻ പ്രവർത്തിക്കുന്ന സകല ശക്തികൾക്കും എതിരെ പൊരുതുവാൻ സഖാവ് പുഷ്പന്റെ ഉജ്ജ്വലമായ സ്മരണ സഖാക്കൾക്ക് കരുത്ത് പകരും.പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി നെഞ്ചുവിരിച്ചു നിന്നു നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നേരിട്ട ദുരന്തത്തെ തുടർന്ന് ശരീരമാകെ തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി വേദനകളോട് മല്ലിട്ട് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചു. താൻ പങ്കെടുത്ത സമരത്തെയും പ്രസ്ഥാനത്തെയും ഒക്കെ അധിക്ഷേപിച്ച സന്ദർഭങ്ങളിലും അവക്കെല്ലാം ഉള്ള ധീരമായ മറുപടിയായി സഖാവ് പുഷ്പന്റെ ജീവിതം ഉജ്ജ്വലമായി ജ്വലിച്ചു നിന്നു.”- അദ്ദേഹം കുറിച്ചു
എ വിജയരാഘവന്റെ അനുശോചനക്കുറിപ്പ്; പൂർണ്ണരൂപം
കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനും ആവേശമായ, ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞു.
മുപ്പത് കൊല്ലങ്ങൾക്ക് ഭരണകൂട ഭീകരതയെ സ്വന്തം ജീവിതം കൊടുത്തു നേരിട്ട് രക്തസാക്ഷികളായ റോഷനും രാജീവനും ഷിബുലാലിനും ബാബുവിനും മധുവിനും ഒപ്പം വെടിയേറ്റ് ശയ്യാവലംബിയായ സഖാവ് പുഷ്പനും ഒരു ധീര വിപ്ലവകാരിയുടെ ജീവിത മഹത്വത്തിന്റെ നേർസാക്ഷ്യം ആയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം ഏതൊരു കമ്മ്യൂണിസ്റ്റുകാരനും എന്നതുപോലെ വ്യക്തിപരമായി താങ്ങാനാവാത്ത വേദനയാണ്. പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി നെഞ്ചുവിരിച്ചു നിന്നു നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നേരിട്ട ദുരന്തത്തെ തുടർന്ന് ശരീരമാകെ തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി വേദനകളോട് മല്ലിട്ട് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചു. താൻ പങ്കെടുത്ത സമരത്തെയും പ്രസ്ഥാനത്തെയും ഒക്കെ അധിക്ഷേപിച്ച സന്ദർഭങ്ങളിലും അവക്കെല്ലാം ഉള്ള ധീരമായ മറുപടിയായി സഖാവ് പുഷ്പന്റെ ജീവിതം ഉജ്ജ്വലമായി ജ്വലിച്ചു നിന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങത്തെ തകർക്കുവാൻ പ്രവർത്തിക്കുന്ന സകല ശക്തികൾക്കും എതിരെ പൊരുതുവാൻ സഖാവ് പുഷ്പന്റെ ഉജ്ജ്വലമായ സ്മരണ സഖാക്കൾക്ക് കരുത്ത് പകരും.അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമായ സഖാവ് പുഷ്പന് ആദരാഞ്ജലികൾ. സഖാക്കളുടേയും അദ്ദേഹത്തിൻറെ കുടുംബത്തിന്റെയും വേദനയിൽ പങ്കു ചേരുന്നു. പുഷ്പന് അന്ത്യാഭിവാദ്യം. രക്തസാക്ഷിക്ക് മരണമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here