കൈരളി ടി വി യുടെ ഏറ്റവും മികവാർന്ന സാമൂഹിക ഇടപെടലുകളിൽ ഒന്നാണ് ഈ കതിർ അവാർഡ്. ഇന്നത്തെ ഒരു സാഹചര്യത്തിൽ ഒരു പ്രധാനപ്പെട്ട അവാർഡ് കൂടെയാണ് ഇത് എന്ന് കൈരളി ടി വി ഡയറക്റ്റർ ബോർഡ് അംഗം എ വിജയരാഘവൻ. നമ്മുടെ നാട്ടിൽ, നാടിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഒക്കെ ഭൂമിയിൽ നമ്മുക്ക് കണ്ടെടുക്കാൻ കഴിയുന്ന ഏറ്റവും മികവാർന്ന മനുഷ്യ മുന്നേറ്റത്തിന്റെ ഈടുവെപ്പാണ് കാർഷിക രംഗം എന്നും അദ്ദേഹം പറഞ്ഞു. കൈരളി ടി വി കതിർ അവാർഡ് 2025 പുരസ്‌കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ചെയ്യാൻ വിളിച്ച മനുഷ്യനാണ് സംസ്കാരത്തെയും ജീവിതത്തെയും നെയ്തെടുത്തത്. അവിടെ നിന്നാണ് മനുഷ്യ വിഭവ മുന്നേറ്റങ്ങളുടെ എല്ലാ തുടക്കവും ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഈ പുതുകാലം കാർഷിക മേഖലയെ വലിയ തോതിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ വന്നിട്ടുള്ള ഏറ്റവും വലിയ മാറ്റം ഇന്ന് കൃഷിക്കാരൻ ഇല്ലാതായി എന്നുള്ളതാണ്. യഥാർത്ഥത്തിൽ, കൃഷിക്ക് വന്ന ഒരു രൂപ പരിണാമം കൃഷി വ്യവസായം ആയി എന്നുള്ളതാണ്.
Also read: അതിജീവനത്തിനായി കൃഷിയിലേക്ക്; കൈരളി കതിർ മമ്മൂട്ടി നൽകുന്ന പ്രത്യേക പുരസ്ക്കാരം ശ്രാവന്തികയ്ക്ക്
കൃഷി ചെയ്യുകയും കാർഷികോത്പ്പന്നങ്ങൾ കമ്പോളവത്കരിച്ച് വിപണനം ചെയ്യാൻ കഴിയുന്ന തരത്തിൽ കൃഷിയെ രൂപകൽപന ചെയ്തിരിക്കുകയായണ്. വിത്തും വളവും കീടനാശിനിയും ബാക്കി ബാഹ്യ സൗകര്യങ്ങളും എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. ഇത്രയും വലിയ മാറ്റങ്ങൾ വിധേയമായ , ബഹുരാഷ്ട്ര കുത്തക ഭീമന്മാർ നിയന്ത്രിക്കുന്ന മേഖല എന്ന നിലയ്ക്ക് കാർഷിക മേഖലയിലെ കർഷകരെ പാർശ്വവത്കരിച്ചു എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here