മലയാള ചലച്ചിത്രത്തിലുണ്ടായ നവതരംഗത്തില്‍ തീര്‍ത്തും വ്യതിരിക്തമായ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ പ്രതിഭയാണ് കെ.ജി ജോര്‍ജ്ജ്; എ വിജയരാഘവന്‍

മലയാള ചലച്ചിത്രത്തിലുണ്ടായ നവതരംഗത്തില്‍ തീര്‍ത്തും വ്യതിരിക്തമായ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ പ്രതിഭയാണ് കെ.ജി ജോര്‍ജ്ജെന്ന് എ വിജയരാഘവന്‍. അനുപമമായ സംവിധായക ശൈലിയില്‍ താന്‍ രചിച്ച ചലച്ചിത്രങ്ങളിലൂടെ കെ.ജി ജോര്‍ജ്ജ് നമ്മുടെ ഹൃദയങ്ങളില്‍ എക്കാലവും ജീവിക്കമെന്ന് എ വിജയരാഘവന്‍ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ്

മലയാളത്തിന്റെ പ്രിയ ചലച്ചിത്ര സംവിധായകന്‍ കെ. ജി ജോര്‍ജ്ജ് വിട പറഞ്ഞു. മലയാള സിനിമാ ചരിത്രത്തിലെ അപൂര്‍വ്വവും അവിസ്മരണീയവുമായ ഒരു അദ്ധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്. എന്നാല്‍ അനുപമമായ സംവിധായക ശൈലിയില്‍ താന്‍ രചിച്ച ചലച്ചിത്രങ്ങളിലൂടെ കെ.ജി ജോര്‍ജ്ജ് നമ്മുടെ ഹൃദയങ്ങളില്‍ എക്കാലവും ജീവിക്കും.

Also Read: കൊടുവള്ളി കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്; കവര്‍ച്ച ചെയ്തത് മുക്കുപണ്ടം

മലയാള ചലച്ചിത്രത്തിലുണ്ടായ നവതരംഗത്തില്‍ തീര്‍ത്തും വ്യതിരിക്തമായ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ പ്രതിഭയാണ് കെ.ജി ജോര്‍ജ്ജ്. കലാമൂല്യം ഒട്ടും ചോരാതെ തന്നെ സാമ്പത്തിക വിജയം കൂടി കൈവരിക്കാന്‍ സാധിക്കുന്ന അസാധാരണമായ വിദ്യയിലൂടെ ആര്‍ട്ട് ഹൗസ് സിനിമകള്‍ക്കും വാണിജ്യ സിനിമകള്‍ക്കും ഇടയിലുണ്ടായിരുന്ന അതിരുകള്‍ കെ ജി ജോര്‍ജ്ജ് മായ്ച്ചു കളഞ്ഞു. തുടര്‍ന്നു വന്ന യുവസംവിധായകരെ മാത്രമല്ല, മലയാളിയുടെ ചലച്ചിത്രാസ്വാദന രീതിയെത്തന്നെ അദ്ദേഹം ശക്തമായി സ്വാധീനിച്ചു. മറ്റു ഇന്ത്യന്‍ ഭാഷാ സിനിമകളെ വെല്ലുന്ന നിലവാരത്തിലേയ്ക്ക് മലയാള സിനിമയെ ഉയര്‍ത്തിയ ഈ മാറ്റത്തില്‍ കെ. ജി ജോര്‍ജ്ജ് വഹിച്ച പങ്കു വളരെ വലുതാണ്.

സ്വപ്നാടനം, യവനിക, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, കോലങ്ങള്‍, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകളിലൂടെ സങ്കീര്‍ണ്ണമായ നിരവധി വിഷയങ്ങള്‍ അയത്‌നലളിതമായ ചലച്ചിത്ര ഭാഷയിലൂടെ അദ്ദേഹം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. മനുഷ്യന്റെ സ്വത്വപ്രതിസന്ധികളും മാനസികവ്യാപാരങ്ങളും ബന്ധങ്ങളും സമൂഹവും തമ്മില്‍ നിലനില്‍ക്കുന്ന അഭേദ്യമായ ബന്ധത്തിന്റെ കണ്ണാടികളായി കെ.ജി ജോര്‍ജ്ജിന്റെ സിനിമകള്‍ ഇന്നും പ്രസക്തി കൈമോശം വരാതെ നിലകൊള്ളുന്നു. ഇനിയുള്ള തലമുറകള്‍ക്കായി ആ സിനിമകളെ സൂക്ഷിക്കാനും കൈമാറാനും നമുക്ക് സാധിക്കണം.

Also Read: ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടാക്കിയ വൈദ്യുതി കരാർ നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു; എം എം മണി

കെ.ജി ജോര്‍ജ്ജിന്റെ വിയോഗം സിനിമയ്ക്കു മാത്രമല്ല. കേരള സമൂഹത്തിനാകെ തീരാനഷ്ടമാണ്. അനശ്വരമായ ചലച്ചിത്രകാവ്യങ്ങളിലൂടെ അദ്ദേഹം നമുക്കിടയില്‍ എക്കാലവും ഉണ്ടാകും. മലയാളിയുടെ സാംസ്‌കാരിക ലോകത്തെ സമ്പന്നമാക്കിയ അതികായനു വിട. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News