സംഘപരിവാറിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ എന്തു വിട്ടുവീഴ്ചക്കും സി പി ഐ എം തയ്യാറാണെന്ന് എ വിജയരാഘവൻ

സംഘപരിവാറിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ എന്തു വിട്ടുവീഴ്ചക്കും സി പി ഐ എം തയ്യാറാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തിനെതിരായ കേന്ദ്ര സർക്കാർ നയങ്ങളെ യു ഡി എഫ് പിന്തുണക്കുന്നുവെന്നും, കേന്ദ്ര സർക്കാർ അങ്ങേയറ്റം വർഗീയ ചേരിതിരിവുണ്ടാക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരേ മലപ്പുറം അരീക്കോട്ട് സി പി ഐ എം സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്‌തുകൊണ്ട് എ വിജയരാഘവൻ പറഞ്ഞു.

ALSO READ: ഇത് കലക്കും, തകര്‍ക്കും, തീപാറും..! തലൈവർ 171, ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു

‘ഇടതുപക്ഷം ഭരിയ്ക്കുന്ന കേരളത്തിൽ മാത്രമാണ് വിവേചനമില്ലാത്തത്. കേരളത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ഗൂഢാലോചന നടത്തുന്നു. കേരളത്തിനെതിരായ കേന്ദ്ര സർക്കാർ നയങ്ങളെ യു ഡി എഫ് പിന്തുണക്കുന്നു’, എ വിജയരാഘവൻ പറഞ്ഞു.

ALSO READ: അനാവശ്യ വിവാദം നിയമസഭയില്‍ കൊണ്ടുവന്ന് പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങി: എ കെ ബാലന്‍

അതേസമയം, കേന്ദ്ര സർക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ വേങ്ങരയിൽ നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനും കോട്ടക്കലിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജും പ്രതിഷേധധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് തുടങ്ങിയവർ വിവിധയിടങ്ങളിൽ സംസാരിച്ചു.14 ന് കൊണ്ടോട്ടി, തിരൂർ, താനൂർ മണ്ഡലങ്ങളിലും 15 ന് പൊന്നാനി, തവനൂർ, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലും ധർണ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News