ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുന്നു; ജനങ്ങള്‍ നടത്തിയ സമരമാണ് ‘ചരിത്രം’: എ വിജയരാഘവന്‍

ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജവാഴ്ചയെ മഹത്വ വല്‍ക്കരിക്കുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ നടത്തിയ സമരമാണ് ചരിത്രമെന്നും ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബിജെപി യുദ്ധമെന്ന് വിശേഷിപ്പിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Also Read : സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെ; സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജു

ഭാരതം എന്ന് പറയുന്നതിന് ആരും എതിരല്ല എന്നും എന്നാല്‍ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ ആര്‍എസ്എസ് താല്പര്യമാണെന്നും അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണെ കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News