‘ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍’: എ വിജയരാഘവന്‍

ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിന് വേണ്ടിയെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ബിജെപിക്ക് സ്വാധീനം കുറഞ്ഞിട്ടും കേന്ദ്ര നയങ്ങള്‍ക്ക് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: തമിഴ്നാട് മൽസ്യത്തൊഴിലാളികളെ ആഴക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ; 3 പേർക്ക് പരുക്ക്

നിയമഭേദഗതികള്‍ക്ക് ഭൂരിപക്ഷം ബിജെപിക്കില്ല,എന്നാല്‍ നയങ്ങള്‍ തുടരുന്നു.അപ്രസക്ത വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ മറച്ചുപിടിക്കാനാണ്. പ്രാദേശിക പാര്‍ട്ടികളെ ഭിന്നിപ്പിച്ച് പണത്തിന്റെ ബലത്തില്‍ ജനാധിപത്യം തകര്‍ക്കുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിലപാടിനെതിരെ കേരളത്തില്‍ പ്രതിപക്ഷത്തിന് നിലപാടില്ല. വര്‍ഗീയതയുമായി കോണ്‍ഗ്രസിന് അടുത്ത ബന്ധമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ജയ്‌സാല്‍മീറില്‍; 148 ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തിയേക്കും

പ്രതിനിധി സമ്മേളനത്തില്‍ ഇന്ന് ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും. നാളെ പൊതുചര്‍ച്ചയും മറുപടികളും നടക്കും. ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടും. തിങ്കളാഴ്ച പുതിയ കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരെഞ്ഞെടുത്ത് സമ്മേളനം പൊതുസമ്മേളത്തോടെ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News