ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതിനു പിന്നാലെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അളവ് വര്‍ധിപ്പിച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചു കീഴ്‌പ്പെടുത്തുക എന്ന രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുകയാണെന്നും പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. സംഭാല്‍ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബുള്‍ഡോസര്‍ നടപ്പിലാക്കിയ യോഗിക്ക് സുപ്രീംകോടതി വിധി തിരിച്ചടിയായി. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചു വഖഫ് ബില്ലിന്റെ മറവില്‍ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നു. തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി വര്‍ഗീകരിക്കുകയാണ്. സംഭാലില്‍ കാണുന്നത് മുസ്ലിം കടന്നാക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. പൊലീസ് ഏകപക്ഷിയ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്.
ALSO READ: പ്രതികാരമോ? ബജ്രംഗ് പുനിയയ്ക്ക് നാല് വര്‍ഷം വിലക്ക്
വയനാട് മുണ്ടക്കൈ ചൂരമല്‍ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര സഹായം നല്‍കാത്തതിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട സഹായങ്ങള്‍ കേന്ദ്രം നല്‍കുന്നില്ല. പക്ഷാപാതപരമായി പെരുമാറുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത അവഗണയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here