യു ഡി എഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവര്‍ യാത്ര ചെയ്യുന്നത്: എ വിജയരാഘവൻ

യു ഡി എഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി വി അൻവര്‍ യാത്ര ചെയ്യുന്നത് എന്ന കാര്യം വ്യക്തമെന്ന് എ വിജയരാഘവൻ. അൻവറിന്‍റെ സമരം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത് ഇ.ടി.മുഹമ്മദ് ബഷീറിനെയാണ്. സുധാകരനും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും അൻവര്‍ പറഞ്ഞതിന് അനുബന്ധമായാണ് പറഞ്ഞത്. സമൂഹത്തെ കൂടുതല്‍ വര്‍ഗീയവത്കരിക്കുക എന്ന ലക്ഷ്യമാണ് സംസാരത്തില്‍ നിന്ന് വ്യക്തമാവുന്നത് എന്നാണ് എ വിജയരാഘവൻ പറഞ്ഞത്.

എല്ലാ പ്രശ്നങ്ങളേയും വര്‍ഗീയവത്കരിക്കുകയാണ്. എൽ ഡി എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയാത്തത് കൊണ്ടാണ് ഇത്തരമൊരു ശ്രമം,അമേരിക്കയിലെ തീ കേരളത്തിലാണെങ്കില്‍ പിണറായി വിജയൻ കത്തിച്ചു എന്ന് പറയും. യു.ഡി.എഫ് ഇപ്പൊ ഉണ്ടാക്കിയ വര്‍ഗീയ സഖ്യത്തുന്‍റെ വ്യാപനം ലക്ഷ്യമിട്ടാണ് ഇത് പറയുന്നത്. ഇതൊന്നും എൽ ഡി എഫിനെ ബഹുജന അടിത്തറയെ ഇല്ലാതാക്കാൻ പറ്റുന്നതല്ല. പറയുന്നതെല്ലാം പതിരാണ്. ഇതൊക്കെ പാഴ് വാക്കുകളാണ്. ഒരു സിക്സറും യു.ഡി.എഫിനും അവര്‍ ഇറക്കിയവര്‍ക്കും പറ്റില്ല, ബൈ ഇലക്ഷൻ കഴിഞ്ഞാല്‍ മനസ്സിലാവും എന്താണ് സംഭവിക്കുന്നതെന്ന് എന്നും അദ്ദേഹം പറഞ്ഞു.

also read: അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമ നടപടി സ്വീകരിക്കും: പി ശശി

ആര്യാടനെ അൻവര്‍ സ്ഥാനാര്‍ത്ഥിയാവുന്നതിന് മുമ്പും നിലമ്പൂര്‍ തോല്‍പ്പിച്ചിട്ടുണ്ട്. അൻവറിന്‍റെ മികവില്‍ നിലമ്പൂര്‍ വിജയിച്ചു എന്ന് കരുതണ്ട, ആത്യന്തിക വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. നിസംശയം നിലമ്പൂര്‍ യു.ഡി.എഫ് പരാജയപ്പെടും, എല്‍.ഡി.എഫിന്‍റെ കരുത്തനായ സ്ഥാനാര്‍ത്ഥി മത്സരിക്കുംൽ, വിജയിക്കും
പാലക്കാട്ട് ഒരു നല്ല കോൺഗ്രസുകാരൻ രാജിവെച്ചു, അദ്ദേഹം മത്സരിച്ചു. ചിലപ്പോഴൊക്കെ അത് സംഭവിക്കും. ഒന്നിന്‍റെ ആവര്‍ത്തനമല്ല മറ്റൊന്ന്. ആവര്‍ത്തനം അപൂര്‍വ്വമായേ സംഭവിക്കൂ,അപകടകരമായ രാഷ്ട്രീയമാണ് യു.ഡി.എഫ് കൈകാര്യം ചെയ്യുന്നത്, ചെറിയ രാഷ്ട്രീയ ലാഭത്തിന് വേണ്ടി യു.ഡി.എഫ് എല്ലാ വര്‍ഗീയതയേയും പ്രോത്സാഹിപ്പിക്കുന്നു, കോൺഗ്രസിന്‍റെ മതനിരപേക്ഷ വോട്ടര്‍മാര്‍ അത് മനസ്സിലാക്കും, അൻവറിന് സ്ഥാനാർഥിയായി അങ്ങോട്ട് പോകാൻ പറ്റാത്തതുകൊണ്ടാണ് താൻ ഇല്ല എന്ന് പറഞ്ഞത്, നിലമ്പൂരിലേക്ക് മത്സരത്തിനു പോകാനുള്ള ആത്മവിശ്വാസം അൻവറിനില്ല എന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News