‘കേന്ദ്ര നയങ്ങള്‍ സാധരണക്കാരന്റെ വളര്‍ച്ചയെ തടയുന്നു, ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ വാടിപ്പോയ നാടല്ല കേരളം’: എ വിജരാഘവന്‍

A Vijayaraghavan

സാധാരണക്കാരന്റെ ജീവിതത്തെ തകര്‍ക്കുന്ന ഘടകങ്ങളാണ് സമുഹത്തില്‍ സ്വധീനo നേടിയിരിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കേന്ദ്ര നയങ്ങള്‍ പൂര്‍ണമായും സാധരണക്കാരന്റെ വളര്‍ച്ചയെ തടഞ്ഞുവയ്ക്കുന്നുവെന്നും രാജ്യത്ത് പുരോഗതി ഉണ്ടായത് വര്‍ഗീയതയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പിന്തുണയോടെ സമ്പന്നവിഭാഗത്തിന്റെ കൊള്ളലാഭം വര്‍ധിച്ചു. ദേശീയ തലത്തില്‍ രുപപ്പെട്ട വര്‍ഗീയ മൂല്യങ്ങള്‍ കേരളത്തിലും ശക്തിപ്പെടുന്നുവെന്നും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ വാടിപ്പോയ നാടല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.

Also Read : ‘സഖാക്കളുടെ സഖാവ്, പി കൃഷ്ണപിള്ളയുടെ സ്മരണകള്‍ എക്കാലത്തും കമ്യൂണിസ്റ്റുകാര്‍ക്ക് പ്രചോദനം’: മുഖ്യമന്ത്രി

പി കൃഷ്ണപിള്ള ദിനത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി. എസ് സുജാത, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് തുടങ്ങി ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രമുഖര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News