“ഏറ്റവും കരുത്തും കരുതലും നൽകിയ നേതാവ്”: എ വിജയരാഘവൻ

സഖാവ് കാനം രാജേന്ദ്രന്റെ അകാലനിര്യാണം ഏറെ വേദനപ്പിക്കുന്നതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ പോരാളിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന് തൊഴിലാളി വർഗത്തിന്റെ സമുന്നതനായ നേതാവായി മാറുകയായിരുന്നു സഖാവ് കാനം.

Also Read; കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടി സന്ദേശം ഉയര്‍ത്തിയ നേതാവ്; കാനത്തിന്റെ വിയോഗം അപ്രതീക്ഷിതം: എ കെ ബാലന്‍

സഖാക്കളെന്ന നിലയിൽ വളരെ ഹൃദ്യമായ സൗഹൃദമായിരുന്നു കാനവുമായി ഉണ്ടായിരുന്നത്. സാമൂഹ്യ – രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ ഒരുമിച്ചുള്ള തീരുമാനങ്ങളെടുക്കുമ്പോൾ അതിനെല്ലാം സഹായകരമായ നിലപാട് അദ്ദേഹം എപ്പോഴും സ്വീകരിച്ചിരുന്നു. കൂടെയുള്ളവർക്ക് കരുത്തും കരുതലും നൽകിയ നേതാവെന്ന നിലയിൽ കാനത്തിന്റെ വിയോഗം ഇടതുരാഷ്ട്രീയത്തിന് തീരാനഷ്ടമാണ്.

Also Read; കാനം രാജേന്ദ്രന്റെ വേർപാട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം; എംവി ജയരാജൻ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശരിയായ പാതയിൽ നയിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലും സംഭാവനയും മറക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News