‘വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ പേരാണ് ആനത്തലവട്ടം ആനന്ദൻ’: സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ

തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശങ്ങൾക്കായി പോരാട്ടം നയിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഉന്നതനേതാക്കളിൽ ഒരാളായിരുന്നു ആനത്തലവട്ടം ആനന്ദൻ എന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ.

also read : തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവ്: മുഖ്യമന്ത്രി

‘വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ പേരാണ് ആനത്തലവട്ടം ആനന്ദൻ എന്നത്. തൊഴിലാളികളെ സംഘടിപ്പിക്കാനും അവകാശങ്ങൾക്കായി പോരാട്ടം നയിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഉന്നതനേതാക്കളിൽ ഒരാളായിരുന്നു പ്രിയസഖാവ്.

കയർ തൊഴിലാളികളുടെ കൂലിവർധന ആവശ്യപ്പെട്ട് 1957 ൽ സഖാവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഐതിഹാസികമായ തൊഴിലാളി മാർച്ച് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ഇടവേളകളില്ലാത്ത സമര പോരാട്ടമാണ് ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം. ആ നിലയിൽ ഭരണകൂടങ്ങളോട് എല്ലാകാലത്തും കലഹിച്ചു കൊണ്ടേയിരുന്ന വിപ്ലവ ജീവിതത്തിനുടമയാണ് ആനത്തലവട്ടം ആനന്ദൻ.

തൊഴിലാളിവിരുദ്ധ പൊതുബോധം ശക്തിപ്പെട്ടു വന്ന കാലത്തും താൻ തൊഴിലാളികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് അചഞ്ചലമായി തൊഴിലാളി പ്രസ്ഥാനത്തെ നയിക്കാനും സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും ധീരതകാണിച്ച നേതാവായിരുന്നു സഖാവ്. അടിയന്തിരാവസ്ഥയുടെ ഇരുണ്ടകാലത്ത് ഒന്നരവർഷം ഒളിവിലും രണ്ടുമാസം ജയിലിലും പോകേണ്ടി വന്നിട്ടും പോരാട്ട വഴിയിൽ നിന്നും പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

കേരളത്തിലെ തൊഴിലാളി വർഗത്തിന് തീരാനഷ്ടമാണ് സഖാവിന്റെ വിയോഗം. ചൂഷണ വ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം, തൊഴിലാളി വർഗത്തിന്റെ അവകാശ പോരാട്ടങ്ങൾക്ക് സഖാവിനെക്കുറിച്ചുള്ള ഓർമകൾ കരുത്ത് പകരുക തന്നെ ചെയ്യും. പ്രിയസഖാവിന് അന്ത്യാഭിവാദ്യങ്ങൾ…’- എ വിജയരാഘവൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

also read : ക്രിക്കറ്റ് ലോകകപ്പ്: ന്യൂസിലന്‍ഡിന് അനായാസ ജയം, ഇംഗ്ലണ്ടുയര്‍ത്തിയ ലക്ഷ്യം പൂവ് പറിക്കും പോലെ പിന്തുടര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News