‘കേരളത്തിലെ തൊഴിലാളി സമൂഹത്തിന് എന്നും പ്രിയപ്പെട്ട നേതാവ്…’; എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് എ വിജയരാഘവൻ

MM Lawrance condolences

എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് എ വിജയരാഘവൻ. കേരളത്തിലെ തൊഴിലാളി സമൂഹത്തിന് എന്നും പ്രിയപ്പെട്ട നേതാവായിരുന്നു എംഎം ലോറൻസ്. സഖാവ് എംഎം ലോറൻസ് സമരോജ്ജ്വലമായ ഒരു രാഷ്ട്രീയ ജീവിതത്തിലൂടെ പ്രസ്ഥാനത്തിന് കരുത്തു പകർന്ന മുതിർന്ന സിപിഐ(എം) നേതാവെന്നും എ വിജയരാഘവൻ. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് എ വിജയരാഘവൻ ഇക്കാര്യം അനുശോചനമറിയിച്ചത്.

Also Read; ‘സിപിഐഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടം’: എംഎം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

സമരോജ്ജ്വലമായ ഒരു രാഷ്ട്രീയ ജീവിതത്തിലൂടെ പ്രസ്ഥാനത്തിന് കരുത്തു പകർന്ന മുതിർന്ന സിപിഐ(എം) നേതാവ് സ. എം എം ലോറൻസ് വിടവാങ്ങി.

സ്കൂൾ വിദ്യാർഥിയായിരിക്കെ എറണാകുളം സെന്റ് ആൽബർട്സ് സ്കൂളിൽ നിന്നും ഇറങ്ങി നടന്ന് സമരകേരളത്തിന്റെ മുന്നണിയിലേക്ക് ഉയർന്ന സഖാവായിരുന്നു സ.ലോറൻസ്. മലം ചുമക്കുന്ന തോട്ടിത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും തുറമുഖ തൊഴിലാളികളുടെയും തോട്ടം തൊഴിലാളികളുടെയും ഒക്കെ അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായി 1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ പിന്നീട് പല ഘട്ടങ്ങളിലായി കരുതൽത്തടങ്കലിലും മിസ തടവുകാരനായും മറ്റും ആറുവർഷത്തോളം സ. ലോറൻസ് ജയിൽവാസം അനുഭവിച്ചു. സമാനതകളില്ലാത്ത, ത്യാഗപൂർണമായൊരു പോരാട്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്.

Also Read; ‘പോരാട്ടങ്ങളുടെ വസന്തം തീർത്ത നേതാവ്’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ ബിന്ദു

സിപിഐഎമ്മിന്റെ ആരംഭകാലം മുതൽ അതിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച സഖാവാണ് ലോറൻസ്. അചഞ്ചലമായ പ്രത്യയശാസ്ത്ര ദൃഡത അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അടിസ്ഥാനവർഗ്ഗത്തോടുള്ള ആഭിമുഖ്യം ഒരുകാലത്തും കൈവിട്ടില്ല. എറണാകുളം ജില്ലയിലെ പ്രസ്ഥാനത്തിന് ഇന്നുള്ള കരുത്തിന്റെ പിന്നിൽ അദ്ദേഹത്തിന്റെ സംഘാടനത്തിന്റെയും സഹനത്തിന്റെയും ചരിത്രമുണ്ട്. കേരളത്തിലെ തൊഴിലാളിസമൂഹത്തിന് എന്നും പ്രിയപ്പെട്ട നേതാവായിരുന്നു ലോറൻസ്.

സഖാവിന്റെ കുടുംബത്തിന്റെയും പാർട്ടി സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അന്ത്യാഭിവാദ്യം പ്രിയസഖാവേ.

എ വിജയരാഘവൻ

News summary; A Vijayaraghavan condoles the demise of MM Lawrence

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News