എനിക്ക് നമ്പൂതിരി ആവണമെന്ന ഒരാളുടെ ചിന്ത പ്രാകൃതവും സവർണ ബോധവും കൊണ്ടാണ് ഉണ്ടാവുന്നത്, മനുഷ്യനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന പ്രസ്ഥാനമാണ് കമ്മ്യുണിസ്റ്റ്; എ വിജയരാഘവൻ

മനുഷ്യനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന പ്രസ്ഥാനമാണ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. മനുഷ്യനെ മണ്ണിൽ നിന്ന് പിഴുത് മാറ്റുന്ന പ്രസ്ഥാനമല്ല കമ്മ്യുണിസ്റ്റ് പ്രസ്ഥാനമെന്നും എ വിജയരാഘവൻ പറഞ്ഞു. കൃഷിക്കാരന് എതിര് നിൽക്കുന്നവരെ പുകഴ്ത്താനും കൃഷിക്കാർക്ക് വേണ്ടി സംസാരിക്കുന്നവരെ അപഹസിക്കാനുമാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത് എന്നും എ വിജയരാഘവൻ പറഞ്ഞു.

ഗാന്ധിജി ആദ്യമായി കർഷകരുടെ പ്രശ്നങ്ങൾ ഇടപെട്ടാണ് ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നത്.കർഷകരുടെ ആത്മവിശ്വാസം തകർക്കുന്ന നിയമം കോൺഗ്രസ് ഉണ്ടാക്കി, കോർപ്പറേറ്റ് ശക്തികൾ അധികാരത്തിൽ വന്നതോടു കൂടി രാജ്യം കാർഷിക തകർച്ച നേരിടാൻ തുടങ്ങി എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ സമകാലിക പ്രശ്നം പരിഗണിച്ചപ്പോൾ ഒന്നാം സ്ഥാനം മനുഷ്യന് കൊടുത്ത് കൊണ്ടാണ് ഇടതുപക്ഷം ഭൂപതിവ് നിയമം ഭേദഗതി ചെയ്തത് .ഇടുക്കിയുടെ വികസനം ഇടതുപക്ഷ സർക്കാർ ഉറപ്പാക്കും.കളവ് പറയാതെ മാധ്യമ പ്രവർത്തനം നടത്താൻ കഴിയില്ല എന്ന സ്ഥിതി കേരളത്തിൽ വന്നു, ചീഫ് മിനിസ്റ്റർ ട്രോഫി എന്നാൽ പിണറായി വിജയൻ്റെ പേരിലുള്ള ട്രോഫി എന്നാണു ചിലർ കരുതുന്നത്.

ALSO READ:നായയെ ഗേറ്റിൽ കെട്ടിത്തൂക്കി കൊന്നു; മൂന്ന് പേര്‍ അറസ്റ്റിൽ

മോദി സർക്കാർ ജനങ്ങളെ വഞ്ചിച്ചു, ജനങ്ങളെ മതം കൊണ്ട് ഭിന്നിപ്പിക്കുന്നു എന്നും കുത്തക മുതലാളിമാർ ബിജെപിക്ക് കൊടുത്ത സംഭാവന എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല എന്നും എ വിജയരാഘവൻ പറഞ്ഞു.ബിജെപി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വർഗീയത കൊണ്ട് ഭിന്നിപ്പിച്ചു എന്നും മതങ്ങൾ തമ്മിൽ ഉള്ള ഐക്യം സംഘപരിവാർ തകർക്കുന്നു എന്നും എ വിജയരാഘവൻ പറഞ്ഞു.എനിക്ക് നമ്പൂതിരി ആവണമെന്ന ഒരാളുടെ ചിന്ത പ്രാകൃതവും സവർണ ബോധവും കൊണ്ടാണ് ഉണ്ടാവുന്നത് എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

ALSO READ:ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വേണ്ടത് 257 റണ്‍സ്; ബൗളിങില്‍ തിളങ്ങി ജഡേജ

സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസത തകർക്കാൻ ആർക്കും പറ്റില്ല എന്നും വി ഡി സതീശനെ കണ്ടല്ല ജനങ്ങൾ സഹകരണ പ്രസ്ഥാനത്തിൽ പണം നിക്ഷേപിച്ചത് എന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു. പിണറായി സർക്കാർ വിദ്യാലയങ്ങളുടെ നിലവാരം മികച്ചതാക്കി എന്നും എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News