‘അസ്തമിച്ചത് അരനൂറ്റാണ്ട് നീണ്ട സൂര്യശോഭയാർന്ന പോരാട്ടവീര്യം’; യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് എ വിജയരാഘവന്‍ 

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പിബി അംഗം എ വിജയരാഘവന്‍. അരനൂറ്റാണ്ട് നീണ്ട സൂര്യശോഭയാർന്ന പോരാട്ടവീര്യമാണ് ഇന്ന് ഡൽഹി എയിംസില്‍ അസ്തമിച്ചത്. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിലെ മികച്ച നേതാക്കളിലൊരാളെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്നും എ വിജയരാഘവന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

എ വിജയരാഘവന്‍റെ വാര്‍ത്താകുറിപ്പ് – പൂര്‍ണരൂപം

പാർട്ടിയുടെ ജനറൽ സെകട്ടറി പ്രിയപ്പെട്ട സഖാവ് സീതാറാം വിടവാങ്ങി. അരനൂറ്റാണ്ട് നീണ്ട സൂര്യശോഭയാർന്ന പോരാട്ടവീര്യമാണ് ഇന്ന് ഡൽഹി AllMS ൽ അസ്തമിച്ചത്. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിലെ മികച്ച നേതാക്കളിലൊരാളെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.

അടിയന്തരാവസ്ഥയുടെ കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നു വന്ന സീതാറാം, വിവിധ ചരിത്ര ഘട്ടങ്ങളിൽ ആശയ രാഷ്ട്രീയ വ്യക്തതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സിപിഐ എമ്മിന് സഹായകരവും നേതൃത്വപരവുമായ പങ്ക് വഹിച്ചു. വിശാഖപട്ടണത്ത് നടന്ന 21ാം പാർട്ടി കോൺഗ്രസിൽ ജനറൽ സെകട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം ഈ പ്രസ്ഥാനത്തെ നയിച്ചു.

ALSO READ | റെഡ് സല്യൂട്ട് കോംമ്രേഡ്… സീതാറാം യെച്ചൂരിയുടെ ജീവിതയാത്ര ഒറ്റനോട്ടത്തിൽ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധൈഷണികവും പ്രായോഗികവുമായ പ്രവർത്തനങ്ങളിൽ അനിതര സാധാരണമായ മികവാണ് സീതാറാം പ്രകടിപ്പിച്ചത്. പാർലമെന്ററി വേദികളിൽ എല്ലാവരും ശ്രദ്ധിക്കുന്ന ഇടപെടലുകൾ നടത്താൻ സീതാറാമിന് കഴിഞ്ഞു. സാർവ്വദേശീയമായ പുരോഗമന ഇടതുപക്ഷ രാഷ്ട്രീയ ആശയവിനിമയങ്ങളിൽ സീതാറാമിന്റെ പങ്ക് വളരെ മികച്ചതായിരുന്നു.

ഇന്ത്യയിൽ തീവ്ര ഹിന്ദുത്വത്തിനെതിരായ ഐക്യനിര രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. സോഷ്യലിസത്തിന്റെ അന്തിമ വിജയം ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്ന സഖാവിനെയാണ് അകാലത്തിൽ കാലം കവർന്നെടുത്തത്. എസ് എഫ് ഐ യിൽ പ്രവർത്തിക്കുന്ന കാലം മുതൽ അടുപ്പവും സൗഹൃദവുമുള്ള ഏറെ പ്രിയപ്പെട്ട ആ പോരാളിയുടെ നിര്യാണം വലിയ ഹൃദയ വേദനയോടെയാണ് ഉൾക്കൊളളുന്നത്. ധീരസഖാവിന് റെഡ് സല്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News