തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്ന് എ വിജയരാഘവന്‍

a-vijayaraghavan

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്നും അതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും എ വിജയരാഘവൻ. നിങ്ങൾ വാര്‍ത്തകള്‍ ഉണ്ടാക്കി, എന്നിട്ടിപ്പോൾ പ്രതികരണങ്ങള്‍ വേണം. നിങ്ങള്‍ക്ക് വാര്‍ത്ത പോലെ, പ്രസാധകര്‍ക്ക് കച്ചവടമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം പ്രതികരണം ഇല്ലായെന്നും വിജയരാഘവൻ പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകത്തെ കുറിച്ച് ഇപി തന്നെ പറഞ്ഞല്ലോയെന്നും സരിന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

Read Also: പി സരിൻ മികച്ച സ്ഥാനാർഥി, ഇപി പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ പറഞ്ഞ് പിന്നീട് വളച്ചൊടിക്കുന്നു; ഇ എൻ സുരേഷ്ബാബു

അതിനിടെ, സരിന്‍റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇപി ജയരാജൻ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിച്ച് മാധ്യമങ്ങള്‍ വിഷയത്തെ വളച്ചൊടിക്കുകയാണെന്ന് ഇഎൻ  സുരേഷ്ബാബു പറഞ്ഞു. നേരത്തെ, മാധ്യമങ്ങളിൽ തൻ്റെ ആത്മകഥയുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ട് ഇപി തന്നെ രംഗത്തു വന്നിരുന്നു. തൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൻ്റെ ആത്മകഥ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ ഇക്കാര്യത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News