‘വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്, എഡിഎമ്മിൻ്റെ ആത്മഹത്യ നിർഭാഗ്യകരമായ സംഭവം’: എ വിജയരാഘവൻ

a vijayaraghavan

എഡിഎമ്മിൻ്റെ ആത്മഹത്യ നിർഭാഗ്യകരമായ സംഭവമെന്ന് എ വിജയരാഘവൻ.ഇത്തരം സംഭവങ്ങളെ മാനുഷികമായി വേണം എടുക്കാൻ എന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ അടിക്കാനുള്ള ഒരു വടിയായി ഇത് ഉപയോഗിക്കുന്നു. സിപിഐഎം എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന പാർട്ടിയാണ് എന്നും ഇത്തരം സംഭവങ്ങൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കുക എന്നുള്ളതാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത് എന്നും വിജയ രാഘവൻ പറഞ്ഞു.

also read: ‘പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്’: ബിനോയ് വിശ്വം

ലോക്സഭാ തെരഞ്ഞെടുപ്പിലെ അനുഭവമല്ല കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്.
കോൺഗ്രസിന്റെ രാഷ്ട്രീയത്തിനല്ല ജനങ്ങളുടെ വോട്ട്,രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇറക്കി വ്യക്തി കേന്ദ്രീകൃതമാക്കി മാറ്റുന്നു,രാഷ്ട്രീയമായുള്ള പോരാട്ടം അല്ല നടത്തുന്നത്, കോൺഗ്രസിന്റെ സ്വാധീനം വർദ്ധിക്കുന്നില്ല.ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്,ഇടതുപക്ഷ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

സരിൻ്റെ നിലപാട് അദ്ദേഹമാണ് നിശ്ചയിക്കുന്നത് എന്നും എ വിജയരാഘവൻ പറഞ്ഞു.സരിനെപ്പോലെ കോൺഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായമുള്ള നിരവധി പേരുണ്ട്.കോൺഗ്രസിനകത്ത് ആകെ പ്രശ്നം.
മാധ്യമങ്ങൾ നൽകുന്ന പ്രചരണത്തിൻ്റെ ചെലവിലാണ് കോൺഗ്രസ് ജീവിക്കുന്നത് എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News