കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കും: എ വിജയരാഘവൻ

കേരളത്തിലെ മാറുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ 20 സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് എ വിജയരാഘവൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്നുണ്ട്.കഴിഞ്ഞ 5 വർഷം പാലക്കാട് എംപിയുടെ നിഷ്‌ക്രിയത്വം ജനങ്ങൾക്ക് ബോധ്യമുണ്ട്. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാൻ യുഡിഎഫ് എംപികാർക്ക് കഴിഞ്ഞിട്ടില്ല, സാധാരണക്കാർക്ക് ഇത് ബോധ്യപ്പെട്ടുവെന്നും എ വിജയരാഘവൻ പറഞ്ഞു.അതുകൊണ്ട് തന്നെ ഇത്തവണ എൽഡിഎഫ് എംപിമാരെയാവും ജനങ്ങൾ പാർലമെന്റിലേക്ക് അയക്കുക എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ദിവസം ഞാന്‍ കാണുന്നില്ല’; ഇന്നസെന്റിന്റെ ജന്മദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മകന്‍

എൽഡിഎഫ് സർക്കാർ സാധാരണക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ 100 ശതമാനം പാലിക്കും.തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ സമരമാണ്, ആ സമരത്തിൽ ജനങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിന് ഉണ്ട്. ഇന്ത്യയിൽ കർഷകർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് ഏറ്റവും വലിയ സംഭരണ വില നൽകുന്നത്.സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പറഞ്ഞ എല്ലാ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ മികച്ച പിന്തുണ നൽകുന്നുണ്ട്.ഏത് കാര്യത്തിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രഥമ പരിഗണന നൽകുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: സമരാഗ്നി സദസിൽ പരാതി പറയാനെത്തിയ ആളെ തിരിച്ചയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News