എഡിഎം നവീൻബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ പുതുതായി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ താൻ ഇവിടെയുണ്ടെന്ന് അറിയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് എ. വിജയരാഘവൻ.
അൻവർ നടത്തുന്നത് മാധ്യമങ്ങളിൽ പുതിയ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും നവീൻ ബാബുവിൻ്റെ നിർഭാഗ്യകരമായ ആത്മഹത്യ നടന്നിട്ട് മാസങ്ങളായെന്നും അന്നൊന്നും പറയാത്ത കാര്യങ്ങളാണ് അൻവർ മാസങ്ങൾ കഴിഞ്ഞ് പറയുന്നതെന്നും എ. വിജയരാഘവൻ പറഞ്ഞു.
ആരോപണത്തിൻ്റെ ഭാഗമായി പി. ശശിയുടെ പേരല്ലേ പറഞ്ഞുള്ളൂ, പിണറായി വിജയൻ്റെ പേര് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. ആർക്കും ആരുടെ പേരും പറയാം. എന്നാൽ, നവീൻ ബാബുവിൻ്റെ കുടുംബം ആരുടെയും പേര് പറഞ്ഞിട്ടില്ല. അൻവർ നടത്തുന്നത് തൻ്റെ രാഷ്ട്രീയത്തിലെ പതനം മറികടക്കാനുള്ള ശ്രമമാണ്. പലയിടത്തും മുട്ടിയിട്ടും ഒരു വാതിലും തുറന്നിട്ടില്ല.
അൻവർ നേരത്തെ പറഞ്ഞ ആരോപണങ്ങൾക്ക് എല്ലാം ഞങ്ങൾ മറുപടി നൽകിയതാണ്. എന്നാൽ, അൻവർ ആരോപിക്കുന്ന എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here