സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. കൊച്ചിയിൽ നടന്ന യെച്ചൂരി അനുസ്മരണ യോഗത്തിൽ ജില്ലയിലെ എല്ലാ രാഷ്ട്രീയ കക്ഷിയിലേയും നേതാക്കൾ പങ്കെടുത്തു. അനുസ്മരണത്തിൽ സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച പോരാളിയാണ് സീതാറാം യെച്ചൂരിയെന്നും. രാജ്യത്തിൻ്റെ മതേതര കാഴ്ചപ്പാടിൽ ഊന്നിയുള്ള പ്രവർത്തനമാണ് യെച്ചൂരി നടത്തിയതെന്നും പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ അനുസ്മരിച്ചു.
ഏറ്റവും നല്ല വിദ്യാർത്ഥിയായിരുന്നു സീതാറാം യെച്ചൂരി അറിവിൽ നിന്നും അവബോധമാണ് നേടിയതെന്ന് പ്രൊഫസർ എം കെ സാനു മാസ്റ്റർ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ സിപിഐഎം ജില്ല സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. കെ വി തോമസ്, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, കൊച്ചി മേയർ അനിൽകുമാർ എന്നിവർ സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here