വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത് കൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്: എ വിജയരാഘവൻ

വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതുകൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്രത്തിലേക്കാണ് തിരഞ്ഞെടുപ്പു നടന്നതെന്ന് മുസ്ലിംലീഗ് മറന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖം വികൃതമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പരാമർശത്തിനാണ് എ വിജയരാഘവൻ്റെ മറുപടി.

Also Read: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം; പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ട് കെഎസ് യു – എംഎസ്എഫ് സംഘടനകൾ

കേന്ദ്രത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റതിൽ അതിശയം ഇല്ല. വർഗീയ കക്ഷികളുടെ സ്വരത്തിലാണ് മുസ്ലിം ലീഗ് സംസാരിക്കുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു. ലൗജിഹാദിനയെും സിപിഎമ്മിനേയും ബന്ധിപ്പിച്ച് വരെ സലാം സംസാരിച്ചു. പിണറായി വിജയൻ വിമർശിക്കപ്പെടുന്നുവെന്ന വാർത്തകൾ മാധ്യമങ്ങൾ പടച്ച് വിടുന്നതാണ്. ഒരാളെയും വിമർശിക്കുന്നത് വ്യക്തിപരമായല്ലെന്നും വിജയരാഘവൻ പറഞ്ഞു.

Also Read: ‘തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി’: മന്ത്രി പി എ മുഹമ്മദ് റിയാസ്

നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നിൽ നിന്ന എസ്എൻഡിപിയുടെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി നടേശൻ വർഗീയത പറയുന്നുവെന്നും എ വിജയരാഘവൻ പറഞ്ഞു. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമോ എന്നത് വെറെ കാര്യമാണെന്നും മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News