മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടും അൻവർ പ്രതികരണങ്ങൾ നടത്തി; ഇത് ശരിയായ നിലപാടല്ല: എ വിജയരാഘവൻ

A Vijayaraghavan

മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടും പി വി അൻവർ പ്രതികരണങ്ങൾ നടത്തിയെന്നും ഇത് ശരിയായ നിലപാടല്ലെന്നും സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകി, ഇത്തരം വിഷയങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷ സ്വതന്ത്ര എം എൽ എ ഉയർത്തിയ വിഷയങ്ങൾ ഗൗരവത്താടെ തന്നെ സർക്കാർ സ്വീകരിച്ചിരുന്നു. അത് മുഖ്യമന്ത്രി തന്നെ പറഞ്ഞു.
അതോടെ വിഷയങ്ങളിൽ വ്യക്തത വന്നു. വ്യവസ്ഥാപിതമായ രീതിയിൽ നിലപാട് സ്വീകരിച്ചതും വ്യക്തമാക്കിയിരുന്നു.

Also Read: പി വി അൻവർ നിലപാട് തിരുത്തണം; പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലാണ്: സിപിഐഎം

അതിനുശേഷവും അൻവർ പ്രതികരണവുമായി മുന്നോട്ട് വന്നു. അത് ശരിയായ നിലപാട് അല്ല. ഈ സർക്കാർ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ്. പല മാധ്യമങ്ങളും കേരള സർക്കാരിന്റെ മുന്നേറ്റം റിപ്പോർട്ട് ചെയ്തിരുന്നു. അതിനെ ദുർബലപ്പെടുത്തന്നവർ സ്ഥാപിത താല്പര്യക്കാരാണ്. അൻവറിൻ്റെ നിലപാട് സ്ഥാപിത താത്പര്യക്കാർക്ക് അവരുടെ പ്രചരണം ശക്തിപെടുത്താൻ കാരണമായി. ആ അവസരത്തിലാണ് പാർട്ടി നിലപാട് തിരുത്താൻ പാർട്ടി പ്രസ്താവന പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News