കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതമൊന്നുമില്ല: എ വിജയരാഘവൻ

കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. ഇതിന് മുൻപും നിരവധി കോൺഗ്രസ്സ് നേതാക്കൾ ബിജെപി യിലേക്ക് പോയിട്ടുണ്ട്. പത്മജ വേണുഗോപാൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പോയില്ലേ. കരുണാകരൻ്റെ വീട്ടിൽ വരെ ആർഎസ്എസ്സുകാർ കയറിയില്ലേ. സി പി ഐ എം വർഗ്ഗീയ ശക്തികളുമായി ഒരിക്കലും സന്ധി ചെയ്യില്ല. എന്നാൽ കോൺഗ്രസിന്റെ കാര്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ജലവിതരണതടസ്സം; ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെ സർക്കാർ ഗൗരവമായി കാണുന്നു, ആവർത്തിക്കില്ല എന്ന് ഉറപ്പ് നൽകുന്നു: മന്ത്രി ജി ആർ അനിൽ

കേരളത്തിലെ മുതിർന്ന കോൺഗ്രസ് എംപി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ്സ് നേതാവ് പാർട്ടിയിൽ ചേർന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ ആണ് ബിജെപി. കേരളത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുന്നതിനിടെ ആണ് റിപ്പോർട്ട് പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News