ശങ്കരയ്യയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എ വിജയരാഘവന്‍. ത്യാഗനിര്‍ഭരവും ഉജ്ജ്വലവുമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് ശങ്കരയ്യയുടെ ജീവിതമെന്ന് എ വിജയരാഘവന്‍ അനുസ്മരിച്ചു. ശങ്കരയ്യയുടെ ജീവചരിത്രമെന്നത് ഒരു വ്യക്തിയുടെയോ നേതാവിന്റെയോ ജീവചരിത്രമല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരവും ഉജ്ജ്വലവുമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണത്.
1985 ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ച അദ്ദേഹത്തെ അനുഗമിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് തന്നെയായിരുന്നുവെന്നും അന്ന് തുടങ്ങിയ സൗഹൃദം ഊഷ്മളമായി കഴിഞ്ഞ നാലു പതിറ്റാണ്ട് തുടരാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്നും എ വിജയരാഘവന്‍ അനുസ്മരിച്ചു. തൊഴിലാളി വര്‍ഗത്തിന്റെ വിമോചന സ്വപ്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പ്രിയ സഖാവിന്റെ ഓര്‍മ്മകള്‍ കരുത്തുപകരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
READ ALSO:എന്‍ ശങ്കരയ്യ വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനിന്ന സഖാവ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അനുസ്മരണ കുറിപ്പ്:-
സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങി. ശങ്കരയ്യയുടെ ജീവചരിത്രമെന്നത് ഒരു വ്യക്തിയുടെയോ നേതാവിന്റെയോ ജീവചരിത്രമല്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗനിര്‍ഭരവും ഉജ്ജ്വലവുമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണത്. ഭഗത് സിംഗിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് സ്വാതന്ത്ര്യ സമരത്തിനിറങ്ങിയ ശങ്കരയ്യ നിസ്വവര്‍ഗ്ഗത്തിന്റെ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ത്തന്നെ ജീവിതകാലം മുഴുവന്‍ തുടര്‍ന്നു.
1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐ(എം) രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളായിരുന്നു ശങ്കരയ്യ. 1922 ജൂലൈ 15 ന് ജനിച്ച അദ്ദേഹം മധുരയിലെ കോളേജ് വിദ്യാഭ്യാസ കാലത്ത് ‘മദ്രാസ് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷന്‍’ രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹത്തെ മധുരൈ അമേരിക്കന്‍ കൊളേജില്‍ അവസാനവര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് 1941-ല്‍ അറസ്റ്റ് ചെയ്തത്. അന്ന് കോളേജിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിനത്തിന്റെ തലേന്നുമാത്രമാണ് ജയില്‍ മോചിതനായത്.
സിപിഐഎം രൂപീകരണത്തിനു ശേഷം കേന്ദ്ര കമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാന്‍ സഭയുടെ അമരത്തും സഖാവ് പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2002 വരെ സിപിഐഎം തമിഴ്‌നാട് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. 1967 ല്‍ മധുര വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റില്‍ നിന്നും തമിഴ്‌നാട് നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാവ് പാര്‍ലമെന്ററി ജനാധിപത്യരംഗത്തും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു.
1985 ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ച അദ്ദേഹത്തെ അനുഗമിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഊഷ്മളമായി കഴിഞ്ഞ നാലു പതിറ്റാണ്ട് തുടരാന്‍ കഴിഞ്ഞത് ആവേശകരമായ അനുഭവമാണ്. തൊഴിലാളി വര്‍ഗത്തിന്റെ വിമോചന സ്വപ്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പ്രിയ സഖാവിന്റെ ഓര്‍മ്മകള്‍ കരുത്തുപകരുക തന്നെ ചെയ്യും. പ്രിയപ്പെട്ട ശങ്കരയ്യയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍.
എ. വിജയരാഘവന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here