‘ശ്രീജേഷ് ഉള്ളതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഹോക്കിയിൽ മെഡൽ നേടാൻ കഴിഞ്ഞത്’: എ വിജയരാഘവൻ

vijayaraghavan

പി ആർ ശ്രീജേഷ് ഉള്ളതുകൊണ്ട് മാത്രമാണ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞതെന്ന് കൈരളി ടിവി ഡയറക്ടർ  എ വിജയരാഘവൻ. വെങ്കല മെഡൽ നേടാനായത് വലിയ കാര്യമാണെന്നും അദ്ദേഹത്തെ ആദരിക്കുന്നത് വഴി ലക്ഷ്യമിടുന്നത് ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്ന പുതിയ തലമുറയെ ആണെന്നും അദ്ദേഹം പറഞ്ഞു.

“ചോരാത്ത കൈകളുള്ള അമാനുഷിക പ്രതിഭയായ പി ആർ ശ്രീജേഷ് ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് മെഡൽ നേടാൻ കഴിഞ്ഞത്.  വെങ്കല മെഡൽ കിട്ടിയെന്നുള്ളത്  വലിയ കാര്യമാണ്. കൂടുതൽ ദൂരങ്ങളിൽ നിന്നും വേഗതകളിൽ നിന്നും കളികളുടെ ചത്വരങ്ങളിൽ നിന്നും മുന്നേറ്റങ്ങൾ കണ്ടെത്താൻ ശ്രീജേഷിന്റെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക ആണ്. അദ്ദേഹത്തെ ആദരിക്കുന്നത് വഴി നമ്മൾ ലക്ഷ്യമിടുന്നത് ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുന്ന പുതിയ തലമുറയെ ആണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സ് മെഡൽ ജേതാവ് പിആർ ശ്രീജേഷിനെ കൈരളി ടീവി ആദരിക്കുന്ന  ‘ശ്രീജേഷിന് സ്നേഹപൂർവ്വം ‘ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: പരിമിതികൾ വേട്ടയാടുന്നു! രോഗവിവരം തുറന്ന് പറഞ്ഞ് സൈന നെഹ്‌വാൾ

മരട് ക്രൗൺ പ്ലാസ ഹോട്ടലിലാണ് പരിപാടി പുരോഗമിക്കുന്നത്.ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി,കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ, ഡോ. ജോൺ ബ്രിട്ടാസ് എം പി, കൈരളി ടി വി ഡയറക്ടർമാരായ എ വിജയരാഘവൻ , ടി ആർ അജയൻ, അഡ്വ സി കെ കരുണാകരൻ, എ കെ മൂസ മാസ്റ്റർ, അഡ്വ എം എം മോനായി, എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News