ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിച്ചും ഒരു ഗ്രാമം! ഞെട്ടണ്ട, ഉള്ളതു തന്നെയാണ്.. അങ്ങനെയുമുണ്ട് ഒരു ആഘോഷം.. അറിയാം ആ കഥ.!

പ്രകാശത്തിൻ്റെ ഉൽസവമാണ് ദീപാവലി. എന്നാൽ, ചാണകത്തിന് അവിടെയെന്താണ് പ്രസക്തി എന്നല്ലേ? കാര്യമുണ്ട്. പക്ഷേ ഇവിടെയല്ല, അങ്ങ് തമിഴ്നാട്ടിൽ. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുള്ള തലവടിയിലെ ഒരു ഗ്രാമത്തിലാണ് ഇത്തരത്തിലൊരു വിചിത്ര ആചാരമുള്ളത്. ഏകദേശം 300 വർഷം പഴക്കമുള്ള ഒരു ആഘോഷമാണിത്, ദീപാവലി ആഘോഷത്തിൻ്റെ സമാപന ചടങ്ങുകളുടെ ഭാഗമായി ഗ്രാമവാസികൾ ഒത്തുകൂടുന്നു. തുടർന്ന് അവർ പരസ്പരം ചാണകം വാരി എറിയുന്നു. ഇതാണ് ചടങ്ങ്.  ദീപാവലി കഴിഞ്ഞ് നാലാം ദിവസം ആണ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സമീപത്തെ ബിരേശ്വര ക്ഷേത്രത്തിൽ ഇത്തരമൊരു ആചാരം നടക്കുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കന്നുകാലികളുടെ ചാണകം ഞായറാഴ്ച രാവിലെ ശേഖരിച്ച് കുഴിയിൽ നിറച്ചിടും.

ALSO READ: ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ക്ഷേത്രത്തിലെ ടാങ്കിലെ ദേവൻ്റെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം, ഗ്രാമവാസികൾ ഈ കുഴിയിൽ ചാടി പരസ്പരം ചാണകം വാരി എറിയുന്നു. ഉൽസവത്തെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകളാണ് ഉള്ളത്. അതിലൊന്ന് ഇങ്ങനെയാണ്. നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയിൽ നിന്ന്  പണ്ട് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോൾ ബീരേശ്വരർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യും. തുടർന്ന് അവർ അത് അവരുടെ കൃഷിക്ക് പോഷണത്തിനായി ഉപയോഗിക്കുകയും ഇത് വർഷത്തിലെ വിളവ് സമ്പുഷ്ടമാക്കുകയും ചെയ്യും. കർണാടകയുടെയും തമിഴ്‌നാടിൻ്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗുമതപുര ഗ്രാമത്തിലും സമാന രീതിയിൽ ആഘോഷമുണ്ട്.  ‘ഗോരെഹബ്ബ’ എന്നറിയപ്പെടുന്ന ഉത്സവം കർണാടകയിൽ ആഘോഷിക്കപ്പെടുന്നു. നൂറു വർഷത്തിലേറെയാണ് ഇതിന് പഴക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News